Your Image Description Your Image Description
Your Image Alt Text

 

മലപ്പുറം: മലപ്പുറം പെരുമ്പടപ്പിലെ പ്രശസ്തമായ കാട്ടുമാടം മനയിൽ കവർച്ച നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ചാവക്കാട് സ്വദേശി മല്ലാട് മനാഫിനെയാണ് പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്. മോഷണം പോയ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ ഇയാളുടെ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽ നിന്നും കണ്ടെത്തി. മനയിൽ നിന്നും കവർന്ന സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തിയതായി ഇയാൾ പൊലീസിനോട് പറഞ്ഞു. മനാഫ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഒമ്പതിനാണ് കാട്ടുമാടം മനയിൽ കവർച്ച നടന്നത്.

പുലർച്ചെയോടെയാണ് മോഷണം നടന്നത്. മനയുടെ മുൻഭാഗത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് പുരാതന വിഗ്രഹങ്ങൾ കവരുകയായിരുന്നു. ഏറെ പഴക്കമുള്ള വിഗ്രഹങ്ങളാണിത്. വിഗ്രഹങ്ങളിൽ ചാർത്തിയ പത്തു പവനോളം സ്വർണാഭരണങ്ങളും കവർന്നിട്ടുണ്ട്. പൂമുഖത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരവും കുത്തിത്തുറന്നു. കവർച്ചയ്ക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ മനക്ക് സമീപത്തു നിന്ന് ഭണ്ഡാരം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *