Your Image Description Your Image Description
Your Image Alt Text

 

കൊച്ചി:കാണാതായ അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ മുപ്പത്തടം സ്വദേശി കെ. ജി. ഉണ്ണികൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിലാണ് മൃതദേഹം കണ്ടത്. ഇക്കഴിഞ്ഞ പതിനാറിനാണ് ഉണ്ണികൃഷ്ണനെ കാണാതായത്. ജോലിയിൽ പ്രവേശിച്ചശേഷം 11 മണിയോടെ കാണാതാവുകയായിരുന്നു.

ആലുവ മുഖ്യ തപാൽ ഓഫീസിലെ അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്ററായിരുന്നു. ഇന്ന് രാവിലെ മുറിയിൽ നിന്നും ദുർഗന്ധമനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. സ്ഥലത്ത് പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചുവരുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *