Your Image Description Your Image Description
Your Image Alt Text

കിയവ്: റഷ്യയുമായുള്ള യുദ്ധത്തിൽ പുതിയ തന്ത്രങ്ങളും നവീന സാങ്കേതിക വിദ്യകളും പരീക്ഷിച്ച് യുക്രെയ്ൻ. 2022 ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധത്തിന് ശേഷം റഷ്യയുടെ ശക്തമായ സേനയെ പ്രതിരോധിക്കാൻ യുക്രെയ്ന് സാധിച്ചിരുന്നു.യു.എസ് സാമ്പത്തിക സഹായം നിലച്ചതിനാലാണ് ചെലവ് ചുരുങ്ങിയ പ്രതിരോധ മാർഗങ്ങളിലേക്ക് യുക്രെയ്ൻ നീങ്ങിയത്. യുക്രെയ്ൻ പ്രതിരോധ സേന പറത്തിവിട്ട അഞ്ച് രഹസ്യ ബലൂണുകൾ രാത്രി വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ബലൂണുകളെ കുറിച്ചുള്ള വിവരങ്ങൾ റഷ്യയും യുക്രെയ്നും പുറത്തുവിട്ടിട്ടില്ല.

ഡ്രോണുകൾക്ക് പകരമായാണ് ജി.പി.എസും സ്ഫോടക വസ്തുക്കളും ഘടിപ്പിച്ച ഈ ബലൂണുകൾ യുക്രെയ്ൻ പറത്തിവിട്ടത്. ചെറിയ ഡ്രോണുകളേക്കാൾ കൂടുതൽ സ്ഫോടക വസ്തുക്കൾ വഹിക്കാൻ ഈ ബലൂണുകൾക്ക് കഴിയും. പക്ഷേ, ഡ്രോണുകളെ പോലെ ബലൂണുകൾക്ക് വായുവിൽ കുതിക്കാൻ കഴിയില്ല. ബലൂൺ ഒരു പ്രത്യേക പ്രദേശത്ത് ആകാശത്ത് തങ്ങിനിൽക്കുകയാണെങ്കിൽ ജി.പി.എസ് ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ വർഷിക്കും.ബുധനാഴ്ച രാത്രി മൂന്ന് ബലൂണുകളും ഒരു ഡ്രോണും യുക്രെയ്നിലെ വൊറോനെഷ് മേഖലയിലാണ് വെടിവെച്ചിട്ടത്. യുക്രെയ്‌നിന് സമീപമുള്ള റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലാണ് മറ്റ് രണ്ട് ബലൂണുകൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *