Your Image Description Your Image Description

 

കാസർകോട്: വി ദ ചേഞ്ച് എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സോഷ്യല്‍ അസംബ്ലിയുടെ ഭാഗമായുള്ള ഡെമോക്രാറ്റിക് അസംബ്ലി ജില്ലയിലെ 56 സെക്ടര്‍ കേന്ദങ്ങളില്‍ നടക്കും. ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഡെമോക്രാറ്റിക് അസംബ്ലിയില്‍ വിദ്യാര്‍ത്ഥികളുടെ രാഷ്ട്ര നിര്‍മാണത്തിലെ പങ്ക് വിശദീകരിക്കുന്ന ചര്‍ച്ചകള്‍ നടക്കും. സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ഡെമോക്രാറ്റിക് അസംബ്ലിയില്‍ പങ്കെടുക്കും.

ഇത് സംബന്ധിച്ച് നടന്ന സെക്ടര്‍ നിരീക്ഷകരുടെ സംഗമം സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് സഅദി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ്, സെക്രട്ടറിമാരായ ബാദുഷ സഖാഫി മന്‍ഷാദ് അഹസ്നി,ഫൈസല്‍ സൈനി,ഫയാസ് പട്ള തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *