Your Image Description Your Image Description
Your Image Alt Text

‘അവശ്യകതയാണ് സൃഷ്ടിയുടെ മാതാവ്’ എന്നാണ് പറയാറ്. ഐഐഎം വഡോദരയിലെ വിദ്യാർത്ഥികളും പറയുന്നത് അത് തന്നെ. കാരണം അവരുടെ ഏറ്റവും പുതിയ കണ്ട് പിടിത്തം ഏറ്റവും സഹായകരമാവുന്നത് ചൂട് കാലത്ത് വെയിലേറ്റ് ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാർക്കാണ്. വഡോദര ട്രാഫിക് പോലീസിനായി ‘എസി ഹെൽമെറ്റു’കൾ തയ്യാറാക്കിയാണ് ഈ വിദ്യാർത്ഥികൾ ലോകത്തിന് മുമ്പിൽ ശ്രദ്ധ നേടുന്നത്.

പൊരിവെയിലത്ത് നടുറോഡിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ ട്രാഫിക് പൊലീസുകാർക്ക് അൽപ്പമൊരു ആശ്വാസമാകാൻ ബാറ്ററികളാൽ പ്രവർത്തിക്കുന്ന എസി ഹെൽമറ്റുകൾക്ക് കഴിയും. ഇതിലും വലിയൊരു സമ്മാനം ട്രാഫിക് പോലീസുകാർക്ക് നൽകാനില്ല. പ്രത്യേകിച്ചും ദിനംപ്രതി ചൂട് കൂടുന്ന ഇക്കാലത്ത്. പൊലീസ് ഉദ്യോ​ഗസ്ഥരുടെ സമർപ്പണത്തിനുള്ള ആദരവാണ് ഈ എസി ഹെൽമറ്റുകളെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

ഇതിനോടകം 450 ഓളം ഉദ്യോഗസ്ഥർക്ക് ഈ ഹെൽമെറ്റ് നൽകിയിട്ടുണ്ടെന്ന് വഡോദര പൊലീസ് വകുപ്പ് അറിയിച്ചു. പകൽ സമയത്ത് റോഡുകളിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കാണ് ഹെൽമറ്റ് നൽകിയിട്ടുള്ളത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹെൽമെറ്റ് ശരീര താപനില നിലനിർത്താൻ സഹായിക്കുമെന്ന് വിദ്യാർത്ഥികൾ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *