Your Image Description Your Image Description

മഞ്ചേരി: ജനാധിപത്യം കേവലം അവകാശവാദമല്ല, മറിച്ച് അത് പൗരന്മാരുടെ ആശയും അവകാശവുമാണെന്നും, ഏതാധിപത്യ പ്രവണതകളെ രാജ്യവും സമൂഹവും തള്ളിയതാണ് ചരിത്രമെന്നും സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റിക്കു കീഴിൽ മഞ്ചേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ജനാധിപത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.

എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സഖാഫി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ പി സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസലിയാർ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ് സഖാഫി, എസ് എസ് എഫ് ദേശീയ സെക്രട്ടറി ശരീഫ് നിസാമി, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് മുഈനുദ്ധീൻ സഖാഫി വെട്ടത്തൂർ, എസ് വൈ എസ് ജില്ല ജന. സെക്രട്ടറി സി കെ ഷക്കീർ അരിമ്പ്ര തുടങ്ങിയവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *