Your Image Description Your Image Description
Your Image Alt Text

കമ്പനിയുടെ നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനം(ജിഡിപിഐ) 2023 സാമ്പത്തിക വര്‍ഷത്തിലെ 210.25 ബില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 സാമ്പത്തിക വര്‍ഷം 17.8 ശതമാനം വളര്‍ച്ചയോടെ 247.76 ബില്യണായി. വിളആരോഗ്യം എന്നീ വിഭാഗങ്ങള്‍ ഒഴികെയുള്ള കമ്പനിയുടെ ജിഡിപിഐ വളര്‍ച്ച 17.1 ശതമാനമാണ്. 2024 സാമ്പത്തിക വര്‍ഷത്തെ വ്യവസായ വളര്‍ച്ചയേക്കാള്‍ കൂടുതലാണിത്.

കമ്പനിയുടെ ജിഡിപിഐ 2023 സാമ്പത്തിക വര്‍ഷത്തെ നാലംപാദത്തിലെ 49.77 ബില്യണില്‍നിന്ന്  2024 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 60.73 ശതമാനമായി. 22 ശതമാനമാണ് വളര്‍ച്ച.  വ്യവസായത്തിലെ വളര്‍ച്ചയായ 9.5 ശതമാനത്തേക്കാള്‍ കൂടുതലാണിത്. വിളയും ആരോഗ്യവും ഒഴികെ കമ്പനിയുടെ ജിഡിപിഐ വളര്‍ച്ച 22 ശതമാനം ആയിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തെ ഈ മേഖലയിലെ വളര്‍ച്ചയേക്കാള്‍ കൂടുതലാണിത്.

സംയോജിത അനുപാതം 2023 സാമ്പത്തിക വര്‍ഷത്തെ 104.5 ശതമാനം ആയിരുന്നത് 2024 സാമ്പത്തിക വര്‍ഷം 1.03.3 ആയിരുന്ു. 1.37 ബില്യണ്‍ രൂപയുടെ റീഇന്‍ഷുറന്‍സ്(കാറ്റ്)നഷ്ടം ഒഴിവാക്കിയാല്‍ 2024 സാമ്പത്തിക വര്‍ഷം സംയോജിത അനുപാതം 103.5 ശതമാനം ആയിരുന്നു.

സംയോജിത അനുപാതം 2024 സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തില്‍ 102.2 ശതമാനമായിരുന്നു.  2023 സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തിലാകട്ടെ 104.2ശതമാനവും.

നികുതിക്ക് മുമ്പുള്ള ലാഭം (പിബിടി) 2023 സാമ്പത്തിക വര്‍ഷത്തെ 21.13 ബില്യണില്‍നിന്ന് 2024 സാമ്പത്തിക  വര്‍ഷത്തില്‍ 21.0 ശതമാനം വര്‍ധിച്ച് 25.55 ബില്യണിലെത്തി. 2024 സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തിലെ നികുതിക്കുമുമ്പുള്ള ലാഭം 21.9 ശതമാനം വര്‍ധിച്ച് 6.98 ബില്യണായി.  2023 സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ 5.7 ബില്യണായിരുന്നു നികുതിക്കുമുമ്പുള്ള ലാഭം.

മൂലധനനേട്ടം 2023ലെ 4.53 ബില്യണില്‍നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 5.51 ബില്യണായിരുന്നു.  2024 സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തില്‍ ഇത് 1.56 ബില്യണായിരുന്നു.  2023 സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തിലാകട്ടെ 1.59 ബില്യണും.

തത്ഫലമായി നികുതിക്ക് ശേഷമുള്ള ലാഭം(പിഎടി) 2023 സാമ്പത്തിക  വര്‍ഷത്തിലെ  17.29 ബില്യണില്‍നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 11.0 ശതമാനം വര്‍ധിച്ച് 19.19 ബില്യണായി. റിവേഴ്‌സല്‍ ഓഫ് ടാക്‌സിന്റെ ആഘാതം മാറ്റിനിര്‍ത്തിയാല്‍ 2023 2024 സാമ്പത്തിക വര്‍ഷത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 19.8 ശതമാനം വര്‍ധിച്ചു.

നികുതിക്കുശേഷമുള്ള ലാഭം 18.9 ശതമാനം വര്‍ധിച്ച് 2023 സാമ്പത്തികവര്‍ഷത്തെ നാലാം പാദത്തിലെ 4.37 ബില്യണില്‍നിന്ന് 2024 സാമ്പത്തികവര്‍ഷം നാലാം പാദത്തില്‍ 5.20 ബില്യണായി.

കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 2024 സാമ്പത്തികവര്‍ഷം ഒരു ഓഹരിക്ക് ആറ് രൂപ നിരക്കില്‍ അന്തിമ ലാഭവിഹിതം നിര്‍ദേശിച്ചു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായിരിക്കും ഇത്. ഇതുള്‍പ്പടെ 2024 സാമ്പത്തികവര്‍ഷത്തെ മൊത്തം ലാഭവിഹിതം ഓഹരിയൊന്നിന് 11.00 രൂപയാണ്.

ഓഹരിയില്‍നിന്നുള്ള ശരാശരി വരുമാനം(ആഒഎഇ) 2023 സാമ്പത്തിക വര്‍ഷം 17.7 ശതമാനം ആയിരുന്നു. 2024ല്‍ 17.2 ശതമാനവും. 2024 സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തിലാകട്ടെ ഇത് 17.8 ശതമാനവും മുന്‍വര്‍ഷം ഇതേകാലയളവില്‍ 17.2 ശതമാനവുമായിരുന്നു.

സോള്‍വന്‍സി അനുപാതമാകട്ടെ 2024 മാര്‍ച്ച് 31ന് 2.62X ആയിരുന്നു. 2023 ഡിംബര്‍ 31ന് 2.57Xഉം ആയിരുന്നു. മിനിമം റെഗുലേറ്ററി റിക്വയര്‍മെന്റായ 1.50X നേക്കാള്‍ കൂടുതലാണിത്.  2023 മാര്‍ച്ച് 31ന് സോള്‍വന്‍സി അനുപാതം 2.51X ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *