Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് ഐഐ തനിമയുള്ള അള്‍ട്രാ പ്രീമിയം നിയോ ക്യൂഎല്‍ഇഡി 8കെ, നിയോ ക്യൂഎല്‍ഇഡി 4കെ, ഒഎല്‍ഇഡി ടിവികള്‍ പുറത്തിറക്കി. ബംഗളൂരുവിലെ സാംസങ് ഓപ്പറ ഹൗസില്‍ അണ്‍ബോക്സ് ആന്‍ഡ് ഡിസ്‌കവര്‍ എന്ന് പേരിട്ടിരുന്ന ചടങ്ങില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഐഐ ടിവികളുടെ പുതിയ പ്രപഞ്ചം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഇവ വീടുകളില്‍ മികച്ചതും എഐ സാങ്കേതികതയില്‍ അധിഷ്ഠിതവുമായ നവ്യാനുഭവം പകരുന്നു.

ഉപഭോക്താക്കളുടെ ജീവിതരീതി ഉയര്‍ത്തുന്നതിനായി സാംസങ് ഉത്പന്നങ്ങളിലെല്ലാം എഐയുടെ പരിവര്‍ത്തന ശക്തി ഉപയോഗപ്പെടുത്തുകയാണെന്നും അതിനാലാണ് ഹോം എന്റര്‍ടെയ്ന്‍മെന്റുമായി എഐ മികവ് സംയോജിപ്പിച്ചിരിക്കുന്നതെന്നും സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒ യുമായ ജെ ബി പാര്‍ക്ക് പറഞ്ഞു. ഇത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികവാര്‍ന്ന ദൃശ്യാനുഭവം നല്‍കും. 2024 റേഞ്ചിലെ നിയോ ക്യൂഎല്‍ഇഡി 8കെ, നിയോ ക്യൂഎല്‍ഇഡി 4കെ, ഒഎല്‍ഇഡി എന്നീ ടിവികള്‍ ഹോം എന്റര്‍ടെയ്ന്‍മെന്റിന് പുതിയ അനുഭവം നല്‍കും. കൂടാതെ സുസ്ഥിരത, കരുത്തുറ്റ സുരക്ഷ എന്നിവയും പ്രദാനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെലിവിഷനുകള്‍ ആധുനിക ജീവിതത്തിന്റെ അനിവാര്യതയാണ്. വലിയ സ്‌ക്രീനിന്റെ ഉയര്‍ന്നുവരുന്ന ആവശ്യം പ്രീമിയം ടീവികളോടുള്ള ഉപഭോക്താക്കളുടെ താത്പര്യം പ്രതിഫലിപ്പിക്കുന്നവയാണ്. ദൃശ്യമികവിലും ശബ്ദമേന്മയിലും പുതിയ നിലവാരം സ്ഥാപിക്കുന്നതിന് തങ്ങളുടെ എഐ ടിവികള്‍ പര്യാപ്തമാണെന്ന് സാംസങ് ഇന്ത്യ വിഷ്വല്‍ ഡിസ്പ്ലേ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹന്‍ദീപ് സിംഗ് പറഞ്ഞു. എഐ മികവുള്ള നിയോ ക്യൂഎല്‍ഇഡി 8കെ, നിയോ ക്യൂഎല്‍ഇഡി 4കെ, ഒഎല്‍ഇഡി എന്നിവയുടെ വരവോടെ ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സുവ്യക്തം, മേന്മയുള്ള ശബ്ദം, മികവാര്‍ന്ന അനുഭവം എന്നിവയ്ക്കായി പുതിയ എന്‍ക്യൂ8 എഐ ജെന്‍3 പ്രോസസറുമായി നിയോ ക്യൂഎല്‍ഇഡി 8കെ

സാംസങിന്റെ പ്രമുഖമായ നിയോ ക്യൂഎല്‍ഇഡി 8കെ അതിനൂതനമായ എന്‍ക്യൂ8 എഐ ജെന്‍3 പ്രോസസര്‍ കൊണ്ട് നിര്‍മ്മിതമാണ്. ഇത് എഐ ടിവി സാങ്കേതികവിദ്യയില്‍ സുപ്രധാന മുന്നേറ്റമാണ്. എന്‍ക്യൂ8 എഐ ജെന്‍3 പ്രോസസറിന്റെ ന്യൂറല്‍ പ്രോസസിംഗ് യൂണിറ്റ് അതിന് മുന്‍പുള്ളതിനേക്കാള്‍ ഇരട്ടി വേഗത നല്‍കുന്നു. ന്യൂറല്‍ നെറ്റ് വര്‍്കകുകളില്‍ 64 മുതല്‍ 512 വരെ മികവും മികവാര്‍ന്ന ദൃശ്യാനുഭവവും ഉറപ്പാക്കുന്നു.

നിയോ ക്യൂഎല്‍ഇഡി 8കെ ബിഗ് സ്‌ക്രീനില്‍ അനേകം എഐ സവിശേഷതകള്‍ സംഗമിക്കുന്നു.

എഐ പിക്ചര്‍ ടെക്നോളജി: മുഖഭാവങ്ങളടക്കമുള്ള സൂക്ഷ്മാംശങ്ങള്‍ സുവ്യക്തമായും സ്വാഭാവിക തനിമയോടെയും അവതരിപ്പിക്കുന്നു.

എഐ അപ്സ്‌കെയിലിംഗ് പ്രോ: 8കെ ഡിസ്പ്ലേയുമായി കിടപിടിക്കും വിധം ഉള്ളടക്കം രൂപപ്പെടുത്തുന്നു.

എഐ മോഷന്‍ എന്‍ഹാന്‍സര്‍ പ്രോ: സ്പോര്‍ട്സ് പോലെ തീവ്ര നീക്കങ്ങളുള്ള പ്രമേയങ്ങളുടെ വ്യക്തത ഉറപ്പാക്കുന്നതിനായി മോഷന്‍ ഡിറ്റക്ഷന്‍ അല്‍ഗോരിതം ഉപയോഗിക്കുന്നു. ഒരു മത്സരം നടക്കുമ്പോള്‍ ഓരോ നിമിഷവും ആസ്വദിക്കാനും പന്ത് ട്രാക്ക് ചെയ്യാനും ഈ സംവിധാനം സഹായിക്കുന്നു. സ്റ്റേഡിയത്തില്‍ നേരിട്ട് മത്സരം കാണുന്ന പ്രതീതി ഇത് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കും.

റിയല്‍ ഡെപ്ത് എന്‍ഹാന്‍സര്‍ പ്രോ: മിഴിവുറ്റ ചിത്രങ്ങളിലൂടെ കാഴ്ചക്കാരെ ദൃശ്യങ്ങളുടെ ആഴത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ സാധിക്കുന്നു.

എഐ സൗണ്ട് ടെക്നോളജി: ആക്ടീവ് വോയ്സ് ആംപ്ലിഫയര്‍ പ്രോ വ്യക്തമായ ശബ്ദം നല്‍കുന്നു. പശ്ചാത്തല ശബ്ദങ്ങള്‍ പോലും സൂക്ഷ്മമായി കണ്ടെത്തി ക്രമീകരിക്കുന്നു. ഒബ്ജക്റ്റ് ട്രാക്കിംഗ് സൗണ്ട് പ്രോ തത്സമയ സ്‌ക്രീന്‍ പ്രവര്‍ത്തനവുമായി ചേര്‍ന്ന് കൂടുതല്‍ വ്യക്തവും ആകര്‍ഷകവുമായ ദൃശ്യാനുഭവം സൃഷ്ടിച്ച് മികവാര്‍ന്ന ഓഡിയോ ലഭ്യമാക്കുന്നു. അഡാപ്റ്റീവ് സൗണ്ട് പ്രോ മികച്ച ഓഡിയോ അനുഭവം പകരുന്നു.

എഐ ഓട്ടോ ഗെയിം മോഡ്: ദൃശ്യങ്ങളുടെ മികവും ശബ്ദത്തിന്റെ നിലവാരവും തിരിച്ചറിയുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നു

എഐ കസ്റ്റമൈസേഷന്‍ മോഡ്: ഉപയോക്താവിന്റെ താത്പര്യം അടിസ്ഥാനമാക്കി ഓരോ സീനിനും അനുസൃതമായ ചിത്രം ക്രമീകരിക്കുന്നു.

എഐ എനര്‍ജി മോഡ്: ദൃശ്യത്തിന്റെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വൈദ്യുതി ലാഭിക്കുന്നു.

ക്യൂഎന്‍900ഡി, ക്യൂഎന്‍800ഡി എന്നീ രണ്ട് മോഡലുകളിലും 65, 75, 85 ഇഞ്ച് വലിപ്പത്തിലും നിയോ ക്യൂഎല്‍ഇഡി 8കെ ലഭ്യമാണ്.

എല്ലാ വിനോദത്തിനുമായുള്ള വിപുലമായ ക്രമീകരണം: നിയോ ക്യൂഎല്‍ഇഡി 4കെ ലോകത്തിലെ ആദ്യത്തെ ഗ്ലെയര്‍ ഫ്രീ ഒഎല്‍ഇഡി

എന്‍ക്യൂ 4 എഐ ഡെന്‍ 2പ്രോസസറാണ് 2024 നിയോ ക്യൂഎല്‍ഇഡി 4 കെ യ്ക്കുള്ളത്. മികവാര്‍ന്ന 4കെ റെസല്യൂഷന്‍ ഇത് പ്രദാനം ചെയ്യുന്നു. റിയല്‍ ഡെപ്ത് എന്‍ഹാന്‍സര്‍ പ്രോ, ക്വാണ്ടം മാട്രിക്സ് ടെക്നോളജി എന്നിവയുടെ മികവുള്ളതിനാല്‍ മെച്ചപ്പെട്ട ദൃശ്യതീവ്രത ലഭ്യമാക്കുന്നു. കളറുകളുടെ വ്യക്തതയ്ക്കുള്ള ലോകത്തിലെ ആദ്യത്തെ പാന്റോണ്‍ വാലിഡേറ്റഡ് ഡിസ്പ്ലേയും മികച്ച ശബ്ദാനുഭവത്തിനായി ഡോള്‍ബി അറ്റ്മോസും ഉപയോഗിച്ച് നിയോ ക്യൂഎല്‍ഇഡി 4 കെ മികച്ച 4 കെ അള്‍ട്രാ എച്ച്ഡി അനുഭവം ലഭ്യമാക്കുന്നു.

ക്യൂഎന്‍ 85ഡി, ക്യൂഎന്‍ 90ഡി എന്നീ രണ്ട് മോഡലുകളിലും 55, 65, 75, 85, 98 ഇഞ്ച് വലിപ്പത്തിലും നിയോ ക്യൂഎല്‍ഇഡി 4 കെ ലഭ്യമാണ്.

ലോകത്തിലെ തന്നെ ആദ്യത്തെ ഗ്ലെയര്‍ ഫ്രീ ഒഎല്‍ഇഡിയും സാംസങ് അവതരിപ്പിച്ചു. മികച്ചതും വ്യക്തവുമായ ദൃശ്യങ്ങള്‍ ഇതിന്‍െ പ്രത്യേകതയാണ്. നിയോ ക്യൂഎല്‍ഇഡി 4 കെ യുടെ പോലെയുള്ള ശക്തമായ എന്‍ ക്യൂ 4 എഐ ജെന്‍2 പ്രോസസര്‍ നല്‍കുന്ന സാംസങിന്റെ ഒഎല്‍ഇഡി ടിവികള്‍ റിയല്‍ ഡെപ്ത്ത് എന്‍ഹാന്‍സറും ഒഎല്‍ഇഡി എച്ച്ഡിആര്‍ പ്രോ എന്നീ ഫീച്ചറുകളാല്‍ സമ്പന്നമാണ്. ഇത് ഉയര്‍ന്ന നിലവാരത്തിലുളള ദൃശ്യമികവ് പ്രദാനം ചെയ്യുന്നു. മോഷന്‍ എക്സെലറേറ്റര്‍ 144 ഹെര്‍ട്സ് പോലെയുള്ള ഫീച്ചറുകള്‍ കൃത്യവും ചടുലവുമായ നീക്കങ്ങള്‍ ലഭ്യമാക്കുന്നു. 55, 65, 77, 83 ഇഞ്ച് വലിപ്പമുള്ള എസ്95ഡി, എസ്90 ഡി എന്നീ രണ്ട് മോഡലുകളില്‍ ഇത് ലഭ്യമാണ്.

വിനോദം, വിജ്ഞാനം, ഫിറ്റ്നസ് തുടങ്ങിയവയ്ക്കൊപ്പം ഓരോ പ്രദേശങ്ങള്‍ക്കും അനുസരിച്ചുള്ള നിരവധി സേവനങ്ങളും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സാംസങ് നല്‍കുന്നു.

ക്ലൗഡ് ഗെയിമിങ് സര്‍വീസ്: കീബോര്‍ഡോ കമ്പ്യൂട്ടറോ ഇല്ലാതെ തന്നെ പ്ലഗ് ആന്‍ഡ് പ്ലേ ഉപയോഗിച്ച് ഗെയിമുകള്‍ സാധ്യമാക്കുന്നു.

സാംസങ് എഡ്യൂക്കേഷന്‍ ഹബ്ബ്: തത്സമയ ക്ലാസുകള്‍ ബിഗ് സ്‌ക്രീനിലൂടെ കാണാന്‍ സാധിക്കുന്നു. കുട്ടികളുടെ പഠനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കുന്നു.

സ്മാര്‍ട്ട് യോഗ: എഐ സാങ്കേതികതയില്‍ സ്മാര്‍ട്ട് യോഗ അഭ്യസിക്കാന്‍ സാധിക്കുന്നു. പോസ്ചര്‍ കറക്ഷനുകള്‍, യോഗ ട്രാക്കിംഗ് ടിപ്സുകള്‍ എന്നിവയും ലഭിക്കും.

ടിവി കീ ക്ലൗഡ് സേവനം ഉള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് സെറ്റ് ടോപ്പ് ബോക്സ് ആവശ്യമായി വരുന്നില്ല

സാംസങ് ടിവി പ്ലസ്: വാര്‍ത്ത, സിനിമ, വിനോദം എന്നിവയ്ക്ക് അപ്പുറമുള്ള സേവനങ്ങളും 100 ലധികം ചാനലുകളും നല്‍കുന്നു.

2024 നിയോ ക്യൂഎല്‍ഇഡി 84 കെ, നിയോ ക്യൂഎല്‍ഇഡി 4 കെ, ഒഎല്‍ഇഡി ടിവികള്‍ സ്ഥാപിച്ചയുടനെ ഒരു സ്മാര്‍ട്ട് ഇക്കോ സിസ്റ്റവുമായി ബന്ധിപ്പിക്കും വിധത്തിലാണ് രൂപകല്‍പന. ടിവി ഓണ്‍ ചെയ്യുമ്പോള്‍ തന്നെ ഉപയോക്താക്കളുടെ നിലവിലുള്ള ഉപകരണങ്ങളുമായി നെറ്റ് വര്‍ക്കുകളുമായും കണക്റ്റ് ആകും. ഉപയോക്താവിന്റെ സ്മാര്‍ട്ട്ഫോണിലൂടെ നോട്ടിഫിക്കേഷനും സജ്ജീകരിച്ചിട്ടുണ്ട്. ഇത് വീട്ടിലെ എല്ലാ സാംസങ് ഉപകരണങ്ങളിലേക്കും മറ്റ് ഉപകരണങ്ങളിലേക്കും വ്യാപിപ്പിക്കാനാകും.

ഇത്തരത്തില്‍ സ്മാര്‍ട്ട്ഫോണുമായുള്ള സംയോജനം പുതിയ മുന്നേറ്റമാണ്. ഉപയോക്താക്കള്‍ അവരുടെ സ്മാര്‍ട്ട് ഫോണ്‍ ടിവിയ്ക്ക് സമീപം കോണ്ടുവരുന്നതിലൂടെ ടിവിയും കണക്റ്റ് ചെയ്തി്ട്ടുള്ള മറ്റ് വീട്ടുപകരണങ്ങളും യൂണിവേഴ്സല്‍ റിമോട്ട് മാതൃകയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു.

പുതിയ എഐ ടിവിയിലൂടെ പല ആപ്പുകളും പ്ലാറ്റ്ഫോമുകളും ഉപയോക്താക്കള്‍ക്ക് വ്യക്തിഗത അനുഭവം പ്രദാനം ചെയ്യുന്നു. കൂടാതെ വീടിനെ പറ്റിയും ക്യാമറാ ഫീഡുകള്‍, ഊര്‍ജ്ജ ഉപയോഗം, കാലാവസ്ഥാ അപ്ഡേറ്റുകള്‍ എന്നിവയും വളരെ എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. സാംസങ് നോക്സിനൊപ്പം കണക്റ്റ് ചെയ്തിരിക്കുന്നതിനാല്‍ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും.

സാംസങ് പുതിയ മ്യൂസിക് ഫ്രെയിമും പ്രഖ്യാപിച്ചു. സ്മാര്‍ട്ട് ഫീച്ചറുള്ള വയര്‍ലെസ് ഓഡിയോയ്ക്കിടെ വ്യക്തിഗത ചിത്രങ്ങളും കലാസൃഷ്ടികളും പ്രദര്‍ശിപ്പിക്കുന്നതിന് ഈ ഉപകരണം ഉപയോക്താക്കളെ അനുവദിക്കുന്നു. ഒറ്റയ്ക്കും ടിവിയ്ക്കൊപ്പവും ഉപയോഗിച്ചാലും മികച്ച ഓഡിയോ അനുഭവം ഇത് പ്രദാനം ചെയ്യുന്നു.

വിലയും പ്രീ-ഓര്‍ഡര്‍ ഓഫറും

മുന്‍കൂര്‍ ഓര്‍ഡറിന്റെ ഭാഗമായി നിയോ ക്യൂഎല്‍ഇഡി 8കെ, നിയോ ക്യൂഎല്‍ഇഡി 4കെ, ഗ്ലെയര്‍ ഫ്രീ ഒഎല്‍ഇഡി എന്നിവ വാങ്ങുന്നവര്‍ക്കായി 2024 ഏപ്രില്‍ 30 വരെ മോഡലിനെ ആശ്രിയിച്ച് 79990 രൂപ വിലയുള്ള സൗജന്യ സൗണ്ട് ബാറും 59990 രൂപയുള്ള ഫ്രീസ്റ്റെലും 29990 രൂപ വിലമതിക്കുന്ന മ്യൂസിക് ഫ്രെയിമും ലഭിക്കും. മോഡലിനെ ആശ്രയിച്ച് 20 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും.

• സാംസങ് നിയോ ക്യൂഎല്‍ഇഡി 8കെ 319990 രൂപ മുതല്‍ ആരംഭിക്കുന്നു

• സാംസങ് നിയോ ക്യൂഎല്‍ഇഡി 4കെ 139990 രൂപ മുതല്‍

• സാംസങ് ഒഎല്‍ഇഡി 164990 രൂപ മുതലാണ്

Leave a Reply

Your email address will not be published. Required fields are marked *