Your Image Description Your Image Description
Your Image Alt Text

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരാ ജയത്തോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കുതിച്ച് ഡൽഹി കാപിറ്റൽസ്. ഏഴ് മത്സരങ്ങളിൽ ആറ് പോയിന്റാണ് ഡൽഹിക്കുള്ളളത്. ഇന്നലെ ഗുജറാത്തിനെതിരെ ആറ് വിക്കറ്റിനായിരുന്നു ഡൽഹിയുടെ ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 17.3 ഓവറിൽ 89ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഡൽഹി 8.5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

തോൽവിയോടെ ഗുജറാത്ത് ഏഴാം സ്ഥാനത്തേക്ക് വീണു. അവർക്കും ഏഴ് മത്സരങ്ങളിൽ ആറ് പോയിന്റുണ്ട്. എന്നാൽ നെറ്റ് റൺറേറ്റിൽ ഡൽഹി, ഗുജാത്തിനെ മറികടക്കുകയായിരുന്നു. ഏഴിൽ ആറും ജയിച്ച് 12 പോയിന്റ് സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ഒന്നാമത് തുടരുന്നു. അവസാന മത്സരത്തിൽ രാജസ്ഥാനോട് തോറ്റ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് പോയിന്റ് പട്ടികയിൽ രണ്ടാമത്. ആറ് മത്സരങ്ങളിൽ എട്ട് പോയിന്റാണ് അവർക്കുള്ളത്. രണ്ട് മത്സരങ്ങൾ കൊൽക്കത്ത പരാജയപ്പെട്ടു. യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർക്കും എട്ട് പോയിന്റ് വീതമുണ്ട്.

എന്നാൽ നെറ്റ് റൺറേറ്റ് പരിഗണിക്കുമ്പോൾ കൊൽക്കത്ത ഇരു ടീമുകളേക്കാളും ഒരു പടി മുന്നിലാണ്. മൂന്ന് ടീമുകളും ആറ് വീതം മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആറ് മത്സരങ്ങളിൽ ഇത്രയും തന്നെ പോയിന്റുള്ള ലഖ്ൗ സൂപ്പർ ജയന്റ് അഞ്ചാം സ്ഥാനത്താണ്. മൂന്ന് വീതം മത്സരങ്ങളിൽ തോൽവിയും ജയവുമാണ് ലഖ്‌നൗവിനുള്ളത്.

പിന്നാലെ ഡൽഹിയും ഗുജറാത്തും. ആറ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വീതമുള്ള പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യൻസ്, ഡൽഹി കാപിറ്റൽസ് എന്നിവർ യഥാക്രമം ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ്. ഏഴ് മത്സരങ്ങിൽ ഒരു ജയം മാത്രമാള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരു അവസാന സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *