Your Image Description Your Image Description

കോട്ടയം: യു ഡി എഫ് സ്ഥാനാ‍ർഥി ഫ്രാൻസിസ് ജോർജിന് വോട്ട് തേടി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി കോട്ടയം ലോക്സഭ മണ്ഡലത്തിൽ സന്ദർശനം നടത്താനിരിക്കെ യു ഡി എഫിനെ ആശയക്കുഴപ്പത്തിലാക്കി ഇടത് സ്ഥാനാർഥി തോമസ് ചാഴികാടൻറെ പൂഴിക്കടകൻ. ചാഴിക്കാടൻറെ തുറന്നുപറച്ചിൽ കേട്ടാൽ യു ഡി എഫുകാരെന്നല്ല ആരായാലും ഒന്ന് അമ്പരന്നുപോകും. ജയിച്ചാൽ തൻറെ പിന്തുണ രാഹുൽ ഗാന്ധിക്കായിരിക്കുമെന്ന് തുറന്നു പറഞ്ഞാണ് ചാഴികാടൻ യു ഡി എഫ് വോട്ടർമാർക്കിടയിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്നത്.

പിന്തുണ രാഹുലിനാണ് എന്ന് പ്രഖ്യാപിച്ച തനിക്കെതിരെ പിന്നെയെങ്ങനെ രാഹുലിന് വോട്ടു ചോദിക്കാനാകുമെന്നാണ് ചാഴികാടൻറെ ചോദ്യം. രാഹുൽ കോട്ടയത്ത് വരുന്നതിൻറെ ഗുണം ചാഴികാടനും കിട്ടുമോ എന്ന ചോദ്യത്തിന് യു ഡി എഫ് നേതാക്കൾ മറുപടി പറയാൻ കുറച്ച് ആലോചിക്കേണ്ടി വരുമെന്ന് സാരം.

രാഹുലിൻറെ പ്രചാരണത്തിൻറെ പേരിൽ എൽ ഡി എഫും യു ഡി എഫും നടത്തുന്ന അവകാശവാദങ്ങൾ ജനങ്ങളോടുളള വെല്ലുവിളിയെന്ന വിമർശനമാണ് എൻ ഡി എ നേതൃത്വം ഉന്നയിക്കുന്നത്. ഇന്ത്യ മുന്നണിയിലെ രണ്ട് ഘടകകക്ഷികൾ തമ്മിലുളള മത്സരത്തിൽ ഏത് സ്ഥാനാർഥിക്ക് വോട്ടു തേടിയാണ് കോട്ടയത്തു വരുന്നതെന്ന കാര്യം രാഹുൽ തന്നെ വ്യക്തമാക്കണമെന്നാണ് ബി ജെ പി നേതാക്കൾ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *