Your Image Description Your Image Description
Your Image Alt Text

കൊച്ചി: സിംഗപ്പൂർ ടൂറിസം ബോർഡും ഫോൺപെയും രണ്ട് വർഷത്തെ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഏപ്രിൽ 3 ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ, സിംഗപ്പൂർ ടൂറിസം ബോർഡും ചീഫ് എക്‌സിക്യൂട്ടീവ് ആയ മെലിസ ഔയും ഫോൺപെയുടെ ഇൻ്റർനാഷണൽ പേയ്‌മെൻ്റ് ബിസിനസ്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റിതേഷ് പൈയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ സഹകരണം ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള നിലവിലുള്ള യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) ലിങ്കേജിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് അതിർത്തികളുടെ അതിർവരമ്പുകൾ ഇല്ലാതെ അവരുടെ നിലവിലുള്ള ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് തൽക്ഷണ ഇടപാടുകൾ നടത്താൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *