Your Image Description Your Image Description
Your Image Alt Text

തൃശ്ശൂര്‍:  കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആര്‍ കോഡ് സംവിധാനം നടപ്പാക്കിയ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ വി ഇക്കുറി തൃശ്ശൂര്‍ പൂരത്തിനും കേരള പോലീസുമായി സഹകരിച്ച് പൂരത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ക്യൂആര്‍ കോഡ് ബാന്‍ഡ് പുറത്തിറക്കി.

തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ല പോലീസ് മേധാവി അങ്കിത് അശോകന്‍ ഐപിഎസ് വി ക്യൂആര്‍ കോഡ് ബാന്‍ഡ് പ്രകാശനം ചെയ്തു. വോഡഫോണ്‍ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ എസ് ശാന്താറാം, വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ കേരള  സര്‍ക്കിള്‍ ഓപ്പറേഷന്‍സ് ഹെഡും വൈസ് പ്രസിഡന്‍റുമായ ബിനു ജോസ്, വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ തൃശ്ശൂര്‍  സോണല്‍ മാനേജര്‍ സുബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദശലക്ഷക്കണക്കിന് പൂരപ്രേമികള്‍ തടിച്ചു കൂടുന്ന തേക്കിന്‍കാട് മൈതാനിയിലെ തൃശ്ശൂര്‍ പൂരം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളില്‍ ഒന്നാണ്. ഈ തിരക്കിനിടെ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുന്നതും പോലീസ് അവരെ കണ്ടെത്താന്‍ കഷ്ടപ്പെടുന്നതും പതിവ് കാഴ്ചയാണ്. പൂരം പോലെയുള്ള വലിയ പരിപാടികളിലെ ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് വി കേരള പോലീസുമായി ചേര്‍ന്ന് ഈ നൂതന ക്യൂആര്‍ കോഡ് സംവിധാനം അവതരിപ്പിച്ചത്.

ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതും ഏളുപ്പവും ആക്കുന്നതിനായി സാങ്കേതിക വിദ്യയിലൂന്നിയുള്ള വിവിധ സേവനങ്ങളും മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളും കൊണ്ടുവരുന്നതില്‍ വി എന്നും മുന്‍പന്തിയിലാണെന്ന് വോഡഫോണ്‍ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ എസ് ശാന്താറാം പറഞ്ഞു.  ദശലക്ഷക്കണക്കിന് പൂരപ്രേമികള്‍ ഒത്തുചേരുന്ന തേക്കിന്‍കാട് മൈതാനിയില്‍ നിരവധി കുട്ടികളെയാണ് കൂട്ടം തെറ്റി കാണാതാവുന്നത്. ‘ബി സംവണ്‍സ് വി’ എന്ന കാമ്പയിനിലൂടെ സമൂഹത്തിന്‍റെ ഒത്തൊരുമയും ഉള്‍ക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്ന വിയുടെ ക്യൂആര്‍ കോഡ് സാങ്കേതിക വിദ്യ വലിയ ആഘോഷങ്ങളിലും ഒത്തുചേരലുകളിലും പോലീസിന് സഹായകരമാകും. കേരള പോലീസുമായി ചേര്‍ന്നുള്ള ഈ ഉദ്യമത്തില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഈ പ്രവൃത്തിയില്‍ ഓരോ പൗരനും തങ്ങള്‍ക്കൊപ്പം ചേരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൂരത്തിനിടെ നേരിട്ടിരുന്ന ഒരു വലിയ വെല്ലുവിളിക്ക് പരിഹാരമെന്നോണം വിയുമായി ചേര്‍ന്ന് നൂതനമായ ഒരു സംവിധാനം പുറത്തിറക്കിയതില്‍ സന്തോഷമുണ്ടെന്ന് ജില്ല പോലീസ് മേധാവി അങ്കിത് അശോകന്‍ ഐപിഎസ് പറഞ്ഞു. തിരക്കിനിടെ കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അവരെ സുരക്ഷിതമായി കണ്ടെത്തുന്നതിലും വിയുടെ സുരക്ഷ ക്യൂആര്‍ കോഡ് സാങ്കേതിക വിദ്യ കേരള പോലീസിന് വലിയ തോതില്‍ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂരനഗരിയിലെ വിയുടെ സ്റ്റാളില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്താല്‍ വി ക്യൂആര്‍ കോഡ് ബാന്‍ഡുകള്‍ ലഭിക്കും. കേരള പോലീസുമായി ചേര്‍ന്ന് 8086100100 എന്ന പൂരം ഹെല്‍പ്പ് ലൈന്‍ നമ്പറും വി പുറത്തിറക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *