Your Image Description Your Image Description
Your Image Alt Text

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്. 63 ഓവര്‍ പിന്നിട്ടപ്പോള്‍ ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തു.

245 റണ്‍സായിരുന്നു ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് നില. ഡീന്‍ എല്‍ഗാറിന്റെ (203 പന്തില്‍ 138 റണ്‍സ്) സെഞ്ചുറിയും ഡേവിഡ് ബെഡിങ്ങാമിന്റെ (87 പന്തില്‍ 56 റണ്‍സ്) അര്‍ധസെഞ്ചുറിയുമാണ് ദക്ഷിണാഫ്രിക്കയുടെ ലീഡ് ഉയർത്തിയത്. ഇന്ത്യക്കായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടി.

സെഞ്ചുറി നേടിയ ഡീന്‍ എല്‍ഗാറും മാര്‍ക്കോ ജാന്‍സനുമാണ്‌ ക്രീസില്‍. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കി എയ്ഡന്‍ മര്‍ക്രമാണ് ആദ്യം മടങ്ങിയത്. 62 പന്തില്‍നിന്ന് 28 റണ്‍സെടുത്ത ടോണി ഡി സോര്‍സിയെ ബുംറയും മടക്കിയയച്ചു. യശസ്വി ജയ്‌സ്വാളിന്റെ ക്യാച്ചിലായിരുന്നു മടക്കം.

ഏഴുപന്തില്‍നിന്ന് രണ്ട് റണ്‍സെടുത്ത കീഗന്‍ പീറ്റേഴ്‌സനെയും ബുംറതന്നെയാണ് പുറത്താക്കിയത്. ഡേവിഡ് ബെഡിങ്ങാമിനെ സിറാജും കിലെ വെരാനയെ പ്രസിദ്ധ് കൃഷ്ണയും മടക്കി. കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയായിരുന്നു വെരാനയുടെ മടക്കം.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയതായിരുന്നു ഇന്ത്യ. പ്രോട്ടീസ് പേസര്‍മാര്‍ക്കെതിരേ പിടിച്ചുനിന്ന് സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 137 പന്തില്‍ നിന്ന് നാല് സിക്‌സും 14 ഫോറുമടക്കം 101 റണ്‍സെടുത്ത രാഹുല്‍ പത്താമനായാണ് പുറത്തായത്.

Leave a Reply

Your email address will not be published. Required fields are marked *