Your Image Description Your Image Description

കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ  തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര കൊല്ലം ജില്ലയിലെ മൺറോതുരുത്ത് പഞ്ചായത്തിലെത്തി. ഗ്രാമപഞ്ചായത്ത് കാര്യാലയമുറ്റത്ത് സംഘടിപ്പിച്ച ജനസമ്പർക്ക – ബോധവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ എത്തിയ വികസിത് ഭാരത് സങ്കല്പ് യാത്രയുടെ  സദസ്യരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ വേദിയിൽ പ്രദർശിപ്പിച്ചു. മൺറോതുരുത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അനിറ്റ , സെക്രട്ടറി ഗോപകുമാർ, ജില്ലാ ലീഡ് ബാങ്ക് മാനേജർ അരുണിമ വി.റ്റി., വാർഡ് മെമ്പർമാരായ സുരേഷ്, സൂരജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കാനറാ ബാങ്ക് മൺറോതുരുത്ത് ബ്രാഞ്ച് പ്രതിനിധി ശ്രീഹരി വികസിത് ഭാരത് സങ്കല്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സദാനന്ദപുരം കൃഷിവിജ്ഞാന കേന്ദ്രം പ്രതിനിധി സഫിയ കേന്ദ്രത്തിന്റെ സേവനങ്ങൾ വിശദീകരിച്ചു. കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന വിവിധ സമ്പാദ്യ, സുരക്ഷാ, പെൻഷൻ, സ്വയംതൊഴിൽ വായ്പാ പദ്ധതികളെക്കുറിച്ച് കാനറാ ബാങ്ക് മൺറോതുരുത്ത് ബ്രാഞ്ച് മാനേജർ സുബിൻ വിശദീകരിച്ചു. സീറോ ബാലൻസ് അക്കൗണ്ട്,  സുരക്ഷാപദ്ധതികൾ എന്നിവയിൽ ചേരാൻ ക്രമീകരിച്ചിരുന്ന എൻറോൾമെന്റ് കൗണ്ടർ ജനങ്ങൾ പ്രയോജനപ്പെടുത്തി. സാമ്പത്തിക സാക്ഷരതാ കൗൺസിലർ അലക്സ് വർഗ്ഗീസ് ബാങ്കിങ് സ്കീമുകൾ സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകി.

പോസ്റ്റോഫീസ് മുഖേന ലഭ്യമാകുന്ന സമ്പാദ്യ – സുരക്ഷാ സ്കീമുകളെക്കുറിച്ച് തപാൽവകുപ്പ് പ്രതിനിധി അനിത ആൽഫ്രഡ് വിശദീകരിച്ചു. കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന വിവിധ സാമൂഹ്യക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം നൽകാൻ ലക്ഷ്യമിട്ട് നബാർഡ് തയ്യാറാക്കിയ ‘ജാനു ‘ കാർട്ടൂൺ വീഡിയോകൾ പ്രചാരണവാഹനത്തിലെ സ്ക്രീനിൽ പ്രദർശിപ്പിച്ചു. അടൽ പെൻഷൻ യോജന, കിസാൻ ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ് സ്കീമുകൾ, ഡിജിറ്റൽ ബാങ്കിങ്, UPI ആപ്ലിക്കേഷനുകൾ, ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്നിവയെക്കുറിച്ച് അറിവുപകരുന്ന വീഡിയോകളും പ്രദർശിപ്പിച്ചു.

ചിറ്റുമല ഫാർമർ പ്രൊഡ്യൂസർ കമ്പനി പ്രതിനിധി സഹജൻ കമ്പനിയുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. HLL ലൈഫ് കെയറിന്റെ ഹിന്ദ് ലാബ് ഡിവിഷൻ സജ്ജീകരിച്ച സൗജന്യ ഹെൽത്ത് അസസ്മെന്റ് ക്യാമ്പ് നിരവധിപ്പേർ പ്രയോജനപ്പെടുത്തി. ഫാർമർ പ്രൊഡ്യൂസർ കമ്പനി, ഗ്യാസ് ഏൻസി എന്നിവയുടെ സ്റ്റാളുകൾ ക്രമീകരിച്ചിരുന്നു.

സോയിൽ ഹെൽത്ത് കാർഡിന്റെ പ്രയോജനങ്ങൾ, കാർഷികമേഖലയിലെ പുതിയ സാങ്കേതികവിദ്യകളായ സൂക്ഷ്മ വളപ്രയോഗം, ഡ്രോൺ സാങ്കേതികവിദ്യ എന്നിവ ഫാക്ട് പ്രതിനിധി മിഥുൻ വിശദീകരിച്ചു.  സമീപത്തെ പാടത്ത് ഡ്രോൺ ഡെമോൺസ്ട്രേഷൻ നടത്തി. കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ ലഘുലേഖകളും, കലണ്ടറുകളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *