Your Image Description Your Image Description

എറണാകുളം രാമമംഗലത്ത് വൃദ്ധദമ്പതികൾക്ക് ക്രൂരമർദ്ദനമേറ്റു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

വൃദ്ധദമ്പതികളായ വർഗീസ്ഏലിയാമ്മ എന്നിവർക്കാണ് ക്രൂരമർദ്ദനമേറ്റതായി വാർത്ത പുറത്തു വന്നത്.

ഇരുവർക്കും സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്തുന്നതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *