Your Image Description Your Image Description
Your Image Alt Text

 

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങിയതാണ് പപ്പായ. കൂടാതെ പപ്പൈൻ എന്ന എൻസൈമും പപ്പായയിൽ അടങ്ങിയിരിക്കുന്നു. ഇവയൊക്കെ ശരീരത്തിന് ഏറെ നല്ലതാണ്.

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ആണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നത്. ഫൈബർ ധാരാളം അടങ്ങിയ പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. അസിഡിറ്റിയെ തടയാനും പപ്പായ സഹായിക്കും.
രണ്ട്…

വിറ്റാമിൻ സി അടങ്ങിയ പപ്പായ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഗുണം ചെയ്യും.

മൂന്ന്…

പപ്പായയിൽ പഞ്ചസാര കുറവാണെങ്കിലും നാരുകൾ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.

നാല്…

ഫൈബർ, പൊട്ടാസ്യം, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഗുണം ചെയ്യും.

അഞ്ച്…

വിറ്റാമിൻ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ആറ്…

കലോറി കുറവും നാരുകൾ കൂടുതലുമായ പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

ഏഴ്…

വിറ്റാമിൻ സി അടങ്ങിയ പപ്പായ ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *