Your Image Description Your Image Description
Your Image Alt Text
കോഴിക്കോട് : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിൻ്റെയും  കരവാളൂർ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ന്റെയും  സംയുക്താഭിമുഖ്യത്തിൽ മാത്ര ബലാഭവനിൽ വച്ച്  ഗ്ലാസ് പെയിൻ്റിംഗിൽ സൗജന്യ പരിശീലനം സംഘടിപ്പിച്ചു. ഏപ്രിൽ 12 രാവിലെ 10 മണി മുതൽ ആണ് ക്ലാസ്സ് സംഘടിപ്പിച്ചത്. കരവാളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതികമ്മ. ആർ ഗ്ലാസ്‌ പെയിൻ്റിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു.ഐ സി ഡി എസ് ചെയർപേഴ്സൺ ലതിക ബൈജു ചടങ്ങിന് അധ്യക്ഷത വഹിച്ചു.   എൻ സി ഡി സി,പി.ആർ. ഒ കോഡിനേറ്റർ അൽ അമീന. എ, എൻ സി ഡി സി, പി ആർ ഒ ജയശ്രീ. എസ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
വൈസ് ചെയർപേഴ്സൺ ഷീജ സുനിൽ സ്വാഗതം ആശംസിച്ചു . അസിസ്റ്റന്റ് സെക്രട്ടറി കല എ എസ് നന്ദി പ്രസംഗം നടത്തി.  ഗ്ലാസ് പെയിന്റിംഗ് പരിശീലനത്തിന് ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്സാണ്ടർ നേതൃത്വം നൽകി. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ മെറ്റീരിയലുകൾ സൗജ്യനമായി നൽകുകയും അവർ ചെയ്ത ചിത്രങ്ങൾ സൗജന്യമായി ഫ്രയിം ചെയ്ത് നൽകുകയും ചെയ്തു. നിങ്ങളുടെ സ്ഥാപനങ്ങളിൽ ഇത്തരം സൗജന്യ ക്ലാസുകൾ നടത്താൻ 9288026145 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *