Your Image Description Your Image Description

കൊച്ചി: മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നിന്ന് ഇതാദ്യമായി ഒരു വ്യക്തി നഴ്സിങില്‍ പിഎച്ച്ഡി കരസ്ഥമാക്കി. പ്രൊഫ. വില്‍മ വല്‍സലനാണ് മഹാരാഷ്ട്ര സംസ്ഥാനത്തു നിന്ന് ആദ്യമായി നഴ്സിങില്‍ പിഎച്ച്ഡി നേടിയത്.

പി. ഡി. ഹിന്ദുജ കോളേജ് ഓഫ് നഴ്സിങിലെ 47 നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങിലാണ് പ്രൊഫ. വില്‍മ വല്‍സലന് പിഎച്ച്ഡി നല്‍കിയത്. സ്പെഷലൈസ്ഡ് കോഴ്സുകള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ വിപുലമായ പരിശീലനം നേടിയാണ് 47 പേര്‍ ബിരുദം കരസ്ഥമാക്കിയത്.

പി. ഡി. ഹിന്ദുജയ്ക്ക് മാത്രമല്ല, മഹാരാഷ്ട്രയിലെ മുഴുവന്‍ ആരോഗ്യ സേവന സമൂഹത്തിനും അഭിമാനകരമായ ദിനമാണിതെന്ന് പി. ഡി. ഹിന്ദുജ ഹോസ്പിറ്റല്‍ സിഇഒ ഗൗതം ഖന്ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *