Your Image Description Your Image Description
Your Image Alt Text

കൊച്ചി: രാജ്യത്തുടനീളം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്ട്രിക് വാഹന മേഖലയില്‍ രാജ്യത്തെ മുന്‍നിര കമ്പനിയായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലി. (ടിപിഇഎം) ഷെല്‍ ഇന്ത്യ മാര്‍ക്കറ്റ്സ് പ്രൈവറ്റ് ലി.(എസ്ഐഎംപിഎല്‍)മായി കരാര്‍ ഒപ്പുവച്ചു. രാജ്യത്തെ 1.4 ലക്ഷത്തിന് മുകളിലുള്ള ഓണ്‍ റോഡ് ടാറ്റ ഇവികളുടെ ഇന്ധന ആവശ്യകതമനസ്സിലാക്കുവാനും അതിലൂടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സ്ഥലങ്ങള്‍ തിരിച്ചറിയുവാനും ടിപിഇഎംന് സാധിക്കും. ഷെല്ലിന്റെ വിപുലമായ ഇന്ധന വിതരണ ശൃംഖല ഈ കൂട്ടായ്മയിലൂടെ ശക്തപ്പെടുത്തും. രാജ്യത്തെ ഇവി ഉപഭോക്താക്കളുടെ ഉപഭോക്തൃ അനുഭവം കൂടുതല്‍ മികവുറ്റതാക്കിക്കൊണ്ട് കൂടുതല്‍ പേരെ ഇവിയിലേക്ക് ആകര്‍ഷിക്കുകയാണ് ഇരു കമ്പനികളുടേയും കരാറിലൂടെ ലക്ഷ്യമാക്കുന്നത്. സൗകര്യപ്രദമായ പെയ്മെന്റ് സംവിധാനവും ഉപഭോക്താക്കള്‍ക്കുള്ള ലോയല്‍റ്റി പ്രോഗ്രാമുകളും കരാറിന്റെ ഭാഗമാണ്.

ഏറെ സന്തോഷത്തോടെയാണ് ഷെല്ലുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നത്. ഇതിലൂടെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുവാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇവി ഉപഭോക്താക്കളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തന്നെ മതിയായ ചാര്‍ജിംഗ് സൗകര്യങ്ങള്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇവി മേഖലയില്‍ വലിയൊരു മാറ്റത്തിന് തന്നെ ഈ ബിസിനസ് പങ്കാളിത്തത്തിലൂടെ സാധ്യമാകുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് – ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലി. &  ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലി. ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ബാലാജി രാജന്‍ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *