Your Image Description Your Image Description
Your Image Alt Text

സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം ആക്കണമെന്ന ആവശ്യത്തിൽ ഉറച്ച് തന്നെയാണ് വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും , പേര് മാറ്റം അനിവാര്യമെന്നും സുരേന്ദ്രൻ ആവർത്തിച്ചു.

1984ൽ പ്രമോദ് മഹാജൻ സുൽത്താൻ ബത്തേരിയിലെത്തിയപ്പോൾ ഇത് സുൽത്താൻ ബാറ്ററി അല്ലെന്നും ഗണപതി വട്ടം ആണെന്നും പറഞ്ഞിരുന്നു; എംപിയായാൽ ആദ്യ പരിഗണന പേരുമാറ്റത്തിന് തന്നെയെന്നാണ് സുരേന്ദ്രൻ ആണയിട്ട് പറയുന്നത് .

താൻ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. സുൽത്താൻ ബത്തേരിയുടെ യഥാർഥ പേര് ഗണപതി വട്ടമെന്നാണ്.

ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷമാണ് പേര് മാറ്റിയത്. ആരായിരുന്നു ടിപ്പു സുൽത്താൻ. മലയാളികളെ ആക്രമിച്ചു. ഹിന്ദുക്കളെ മതം മാറ്റി മുസ്ലിമാക്കി. പഴശ്ശിരാജയും പേരാളികളും ടിപ്പുവിനെതിരെ പോരാടിയിട്ടുണ്ട്’ സുരേന്ദ്രന്റെ വാദമാണ്.

ഗണപതിവട്ടമെന്ന സ്ഥലത്തിന്റെ പ്രാധാന്യവും പ്രസക്തിയെപ്പറ്റിയും പല രേഖകളിലും സൂചിപ്പിക്കപ്പെടുന്നുണ്ട്. ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതി വട്ടമെന്ന സ്ഥലമാണ് പിൽക്കാലത്ത് സുൽത്താൻ ബത്തേരി ആയിമാറിയത്.

ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുൽത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പിൽക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാർ സുൽത്താന്റെ ആയുധപ്പുര എന്നർത്ഥത്തിൽ സുൽത്താൻസ് ബാറ്ററി എന്ന പേരിട്ടത് .

പ്രാചീന കാലത്ത് ‘ഗണപതി വട്ടം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലമാണ് സുൽത്താൻ ബത്തേരിയെന്നാണ് പഴമക്കാരും പറയുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കി മാറ്റിയതെന്നു സുരേന്ദ്രൻ വിശ്വിസിക്കുന്നു.

അതേസമയം സുരേന്ദ്രനെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. കെ സുരേന്ദ്രന് എന്തും പറയാമെന്നും ജയിക്കാൻ പോകുന്നില്ലെന്നും ജനശ്രദ്ധ പിടിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണിതെന്നും നടക്കാൻ പോകുന്ന കാര്യമല്ലെന്നും അതിനൊരു വിലയും നൽകുന്നില്ലെന്നും കോൺഗ്രസ്സ് പറയുന്നു . സിപിഎമ്മും ഇടതുമുന്നണിയും രംഗത്തെത്തി.

ആളുകളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണിതെന്നും വയനാട്ടിലെ ജനങ്ങൾ ആഗ്രഹിക്കാത്ത കാര്യമാണിതെന്നും സിപിഎം കുറ്റപ്പെടുത്തി . ഏതായാലും സുരേന്ദ്രന് എന്ത് വേണേലും പറയാം , അമ്പിളിയമ്മാവനെ പിടിച്ചോണ്ട് തരാമെന്നും വേണമെങ്കിൽ പറയാം .

കാരണം ജയിക്കില്ലല്ലോ ? നാളെ മുതൽ മറ്റെല്ലാ കൃഷികളും ഒഴിവാക്കി ഉള്ളികൃഷി നടത്തണമെന്നും, അതിന് കേന്ദ്രം ഫണ്ട് തരുമെന്നും പറയാൻ സാധ്യതയുണ്ട് . ചാണകം തലയിൽ കേറിയാൽ ഇതും പറയും ഇതിനപ്പുറവും പറയും .

Leave a Reply

Your email address will not be published. Required fields are marked *