Your Image Description Your Image Description
Your Image Alt Text

സതീശനും സുധാകരനും തമ്മിൽ അടിയും ബഹളവുമാണെന്നും അതൊക്കെ ഇപ്പോൾ പാർട്ടിക്കകത്തു പരസ്യമായ രഹസ്യമായെന്നുംതീർത്തങ്ങു പറയാൻ തക്ക കണ്ണിൽ ചോരയില്ലാതായി പോയോ രമേശ് ചെന്നിത്തലക്ക്. താനും ഉമ്മൻ ചാണ്ടിയും തമ്മിലെ പോര് പുറത്താരും അറിഞ്ഞിരുന്നില്ല, ഇപ്പോൾ അങ്ങനെയല്ലെന്ന് പരിഹാസവുമായി വന്നിരിക്കുന്ന ചെന്നിത്തല ഉദ്ദേശം വയ്ക്കുന്നത് എന്താണ് . തനിക്കൊപ്പം പോന്നതായി ഇപ്പോൾ താൻ മാത്രമേ ഉള്ളൂ പാർട്ടിയിൽ . തനിക്കൊപ്പം പോന്നയാളായി പാർട്ടിയിൽ ഉണ്ടായിരുന്നത് ഉയമ്മൻ ചാണ്ടി മാത്രമേ ഉള്ളൂ എന്ന് അണികളോട് വ്യക്തമായി പറയുകയാണ് രമേശ് ചെന്നിത്തല. ഇങ്ങനെയുമുണ്ടോ ഒരു തിരിച്ചു വരവ്.

തിരെഞ്ഞെടുപ്പ് പ്രചാരണം ശക്തമായതോടെ വി ഡി സതീശൻ മണ്ഡലങ്ങളിലെ പ്രചാരണത്തിന് പോയി. കെ സുധാകരൻ സ്ഥാനാർത്ഥിയായി പോയതിനാൽ കണ്ണൂരിൽ തന്നെയുണ്ട്. വേറെങ്ങോട്ടും പോകാൻ പറ്റാതായിപ്പോയി. ആ സതീശനും സുധാകരനും തമ്മിൽ അടിയും ബഹളവുമാണെന്നും അതൊക്കെ ഇപ്പോൾ പാർട്ടിക്കകത്തു പരസ്യമായ രഹസ്യമായെന്നുംതീർത്തങ്ങു പറയാൻ തക്ക കണ്ണിൽ ചോരയില്ലാതായി പോയോ രമേശ് ചെന്നിത്തലക്ക്. ഒരുവിധം നന്നാവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇരുവരെയും തമ്മിൽ തല്ലിക്കാനുള്ള ചെന്നിത്തലയുടെ അടവെന്നേ ഞാൻ ഇതിനെ പറയൂ. ചെന്നിത്തല സതീശൻ സുധാകരൻ പോരിനെ സാമ്യപ്പെടുത്തുന്നത് താനും ഉമ്മന്ചാണ്ടി യും തമ്മിലാണ് .

താനും ഉമ്മൻ ചാണ്ടിയും തമ്മിലെ പോര് പുറത്താരും അറിഞ്ഞിരുന്നില്ല, ഇപ്പോൾ അങ്ങനെയല്ലെന്ന് പരിഹാസവുമായി വന്നിരിക്കുന്ന ചെന്നിത്തല ഉദ്ദേശം വയ്ക്കുന്നത് എന്താണ് . തനിക്കൊപ്പം പോന്നതായി ഇപ്പോൾ താൻ മാത്രമേ ഉള്ളൂ പാർട്ടിയിൽ . തനിക്കൊപ്പം പോന്നയാളായി പാർട്ടിയിൽ ഉണ്ടായിരുന്നത് ഉയമ്മൻ ചാണ്ടി മാത്രമേ ഉള്ളൂ എന്ന് അണികളോട് വ്യക്തമായി പറയുകയാണ് രമേശ് ചെന്നിത്തല. ഇങ്ങനെയുമുണ്ടോ ഒരു തിരിച്ചു വരവ്. താനും ഉമ്മൻ ചാണ്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും പാർട്ടിക്ക് പുറത്തുപോകാതെ സൂക്ഷിച്ചിരുന്നുവെന്ന് രമേശ് ചെന്നിത്തല എടുത്തു പറയുന്നു . എന്നാൽ ഇപ്പോൾ അങ്ങനെ അല്ലെന്ന് ചെന്നിത്തല കേരള കൗമുദി പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതു സതീശനും സുധാകരനും ഒന്ന് മനസിലാക്കിയിരിക്കാൻ കൂടിയാണ് തനിവിടൊക്കെ ഉണ്ടെന്നു . അഭിമുഖം വന്നു ഒരു ദിവസം കഴിഞ്ഞപ്പോളാണ് പാർട്ടി നേതാക്കൾക്കും പ്രവസ്ര്തകര്ക്കും ചെന്നിത്തല പറഞ്ഞതിൻറെ ഗുട്ടൻസ് പിടിയ്ക്കിട്ടിയതു

വിയോജിപ്പുകൾക്കിടയിലും ഉമ്മൻ ചാണ്ടിയും താനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പുറത്ത് പോകില്ലായിരുന്നു. “ഞങ്ങൾ ഞാനും ഉമ്മൻചാണ്ടിയും കലഹമുണ്ടാക്കിയാൽ ലക്ഷക്കണക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകരെ അത് വേദനിപ്പിക്കും. അവർ രാവിലെ ചായക്കടയിലിരുന്ന് രാഷ്ട്രീയം പറയുമ്പോൾ അവരുടെ എതിരാളി പത്രം വായിച്ചിട്ട് പരിഹസിക്കുന്ന അവസ്ഥയാകും. അത് ഞാൻ ഉണ്ടാക്കിയിട്ടില്ല ഒരിക്കലും.” കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ മുമ്പുണ്ടായ പോരിനെ കളിയാക്കും വിധത്തിലുള്ള ചെന്നിത്തലയുടെ കമൻ്റ് . ഇപ്പോൾ ഉള്ള ചിലർ ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി ഇങ്ങനെ. “അത് നിങ്ങൾ വിലയിരുത്തിയാൽ മതി. ഞാനും ഉമ്മൻ ചാണ്ടിയും ആ സാഹചര്യം ഉണ്ടാക്കിയിട്ടില്ല.” തിരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനെന്ന നിലയിൽ പാർട്ടിയിലെ സ്വരചേർച്ചയില്ലായ്മ ചെന്നിത്തല എടുത്തിട്ടത് ഇനി വടിയെടുക്കാൻ ഇവിടെ ഞാനുണ്ട് എന്ന് താത്കാലിക പ്രസിഡന്റ് എം എം ഹസ്സനോദടക്കം മുന്നറിയിപ്പാണ്.

കഴിഞ്ഞ വർഷം നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോട്ടയം ഡിസിസി നടത്തിയ വാർത്താ സമ്മേളനത്തിൽ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കിക്കുന്നതിൻ്റെ വീഡിയോ പുറത്തു വന്നിരുന്നു. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വാർത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള മത്സരമുണ്ടായത്. വാർത്താസമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തർക്ക വിഷയം. ഞാൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, ഇല്ലില്ല ഞാൻ തുടങ്ങുമെന്ന് സുധാകരനും പറയുകയായിരുന്നു. ഈ സംഭവം പാർട്ടിക്ക് വലിയ അവമതിപ്പു ണ്ടാക്കിയിരുന്നു. പിന്നീടത് ഇരുവരും തമ്മിൽ ഒത്തു തീർപ്പാക്കിയിരുന്നു.

അതിന് ശേഷം പിന്നീടൊരിക്കൽ സമരാഗ്നി ജാഥയോട് അനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ വി.ഡി.സതീശൻ എത്താൻ വൈകിയതിനെതിരെ വേദിയിലിരുന്ന് സുധാകരൻ പറഞ്ഞ കമൻ്റും രാഷ്ട്രിയ എതിരാളികൾ ആയുധമാക്കിയിരുന്നു. അതൊക്കെ ഓർമ്മിപ്പിക്കും വിധത്തിലാണ് ചെന്നിത്തലയുടെ ഒളിയമ്പ്. 19 വർഷം മുമ്പ് താനിരുന്ന അതേ പോസ്റ്റിൽ വീണ്ടും വർക്കിംഗ് കമ്മറ്റിയിലേക്ക് സ്ഥിരം ക്ഷണിതാവായി നിയമിച്ചതിലെ അസ്വസ്ഥതയും ചെന്നിത്തല തുറന്ന് പറഞ്ഞിട്ടുണ്ട്. പദവി ഒന്നും കിട്ടിയില്ലെങ്കിലും കോൺഗ്രസുകാരനായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അതൊക്കെ ചെന്നിത്തല വെറുതെ പറയുന്നതാണ്. നോക്കോക്കോ. എങ്ങാനും യു ഡി എഫിന് കണ്ണൂരിലെത്തി അഞ്ചു സീറ്റിൽ കൂടുതൽ ഇതവണസ് കിട്ടിയാൽ പിന്നെ കാണുക ചെന്നിത്തല യുഗമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *