Your Image Description Your Image Description

പത്തനംതിട്ട : പമ്പയിൽ ശബരിമല തീര്‍ത്ഥാടക‍ര്‍ക്ക് നിയന്ത്രണം. ഇന്ന് രാത്രി 11 മണിക്ക് നട അടയ്ക്കുന്നതിനാലാണ് നിയന്ത്രണമേ‍ര്‍പ്പെടുത്തിയത്.

സന്നിധാനത്തേക്ക് വൈകിട്ട് 7 ന് ശേഷം തീര്‍ത്ഥാടകരെ കയറ്റിവിടില്ല.  മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് വീണ്ടും നട തുറക്കും.

41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കി ഇന്ന് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നു.  രാത്രി നടയടച്ചു കഴിഞ്ഞാൽ പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് മാത്രമേ തുറക്കു. അതിനാൽ തീർത്ഥാടകരുടെ വരവും കുറഞ്ഞിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പൊലീസും പരാജയപ്പെട്ടെന്ന പരാതി തുടക്കത്തിൽ കേട്ടിരുന്നുവെങ്കിലും പിന്നീട് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ എത്തിയെങ്കിലും ദർശനത്തിന് തടസമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *