Your Image Description Your Image Description

 

 

ഇന്ത്യയിൽ അഞ്ച് കോടിക്കൊന്നും ഒരു വിലയില്ലാതായി എന്ന സാമൂഹിക മാധ്യമ ചർച്ചയ്ക്ക് പിന്നാലെ മറ്റൊരു ചോദ്യം സാമൂഹിക മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കുകയാണ്. പണപ്പെരുപ്പവും നാൾക്കു നാൾ കുതിച്ചുയരുന്ന ജീവിത ചെലവുകളും വീട്, വെള്ളം, കറൻറ് വാടക, ഫോൺ, ഇൻറർനെറ്റ് … ആവശ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി നിരന്നു നിൽക്കുമ്പോൾ നിസാരമെന്ന് തോന്നുന്ന ചില ചോദ്യങ്ങൾ സാമൂഹിക മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കുകയാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ ലോകസഭാ തെരഞ്ഞെടുപ്പിൻറെ കാലത്ത്.

അക്ഷത് ശ്രീവാസ്തവ എന്ന എക്സ് ഉപയോക്താവാണ് ചോദ്യം ഉന്നയിച്ച് രംഗത്തെത്തിയത്. ‘ഒരു കോടിക്ക് നിങ്ങൾക്ക് എന്താണ് കിട്ടുക?’ അദ്ദേഹം ചോദിച്ചു. ‘മുംബൈ, ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിങ്ങൾക്ക് ഒരു വീട് വാങ്ങാൻ കഴിയില്ല.’ അദ്ദേഹം ഒരോന്നായി അക്കമിട്ട് നിരത്തി. ‘ നിങ്ങൾക്ക് പ്രാന്തപ്രദേശങ്ങളിൽ എവിടെയെങ്കിലും നോക്കാം. ഒപ്പം മണിക്കൂറുകളോളം യാത്രയും വേണ്ടിവരും’ അദ്ദേഹം കൂട്ടിച്ചേർത്തു. ‘വിദേശ എംബിഎ കോഴ്സുകളിലേക്ക് പഠിക്കാനായി മക്കളെ അയയ്ക്കാൻ കഴിയില്ല. ചില രാജ്യങ്ങളിലൊഴിച്ച്. അല്ലെങ്കിൽ ഒരു പൊതുസർവകലാശാലയാണെങ്കിൽ.’ അദ്ദേഹം രണ്ടാമത്തെ കാരണം നിരത്തി. ‘നിങ്ങൾക്ക് ചിലപ്പോൾ നിങ്ങളുടെ കുട്ടികളെ ഇൻ്റർനാഷണൽ സ്‌കൂളുകളിൽ അയയ്‌ക്കാനാകില്ല. തമാശയല്ല, ഡൽഹിയിലെ ബ്രിട്ടീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് കുട്ടിക്കുള്ള സംഭാവന 95 ലക്ഷമാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം, അധിക പണവും അച്ചടിയും കടവും നിങ്ങളുടെ വാങ്ങൽ ശക്തിയെ നശിപ്പിച്ച പുതിയ ലോകത്തിലേക്ക് സ്വാഗതം.’ അദ്ദേഹം തൻറെ വായനക്കാരെ സ്വാഗതം ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ കുറിപ്പ് പത്ത് ലക്ഷം പേരാണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *