Your Image Description Your Image Description
Your Image Alt Text

 

 

ജയ്പൂർ: ഐപിഎല്ലിൽ കളിച്ച നാലു മത്സരങ്ങളും ജയിച്ച് തോൽവി അറിയാതെ കുതിക്കുന്ന സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിൻറെ പ്രകടനത്തെ വാഴ്ത്തി ഓസ്ട്രേലിയൻ മുൻ സ്പിന്നർ ബ്രാഡ് ഹോഗ്. ഈ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ രാജസ്ഥാൻ റോയൽസ് എന്ന് ഹോഗ് എൻഡിടിവി പോഡ്കാസ്റ്റിൽ പറഞ്ഞു.

രാജസ്ഥാൻ നിരയിൽ പ്രതീക്ഷ കാത്ത നിരവധി താരങ്ങളുണ്ടെങ്കിലും പ്രതീക്ഷക്കും അപ്പുറം മികച്ച പ്രകടനം നടത്തിയ കളിക്കാരൻ റിയാൻ പരാഗ് ആണെന്ന് ഹോഗ് പറഞ്ഞു. ഈ സീസണിൽ പരാഗ് കൂടുതൽ പക്വതയാർന്ന കളിക്കാരനായെന്ന് തോന്നുന്നു. പരാഗിൻറെ കളി കാണാൻ എനിക്കിഷ്ടമാണ്. ഐപിഎല്ലിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അവൻ. അവൻറെ എനർജിയും ഫീൽഡിംഗുമെല്ലാം എനിക്കിഷ്ടമാണ്.

ഈ വർഷം അവൻ ശരിക്കും പക്വതയാർന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ വർഷം അവന് കുറച്ച് ഈഗോ ഉണ്ടായിരുന്നെന്ന് തോന്നുന്നു. മോശമായ അർത്ഥത്തിലല്ല ഞാനിത് പറയുന്നത്. ഈ വർഷവും ഈഗോ ഇല്ലെന്നല്ല, പക്ഷെ അത് നിയന്ത്രിക്കാൻ അവനാവുന്നുണ്ട്. സ്വന്തം കഴിവിൽ വിശ്വാസമർപ്പിക്കാനും സ്വന്തം സ്ഥാനം മാത്രം സുരക്ഷിതമാക്കാതെ ടീമിനായി തനിക്ക് എന്ത് ചെയ്യാനാവുമെന്ന് ചിന്തിക്കാനും അവന് കഴിയുന്നുണ്ടെന്നും ഹോഗ് പറഞ്ഞു.

2019ൽ രാജസ്ഥാൻ റോയൽസിനുവേണ്ടി അരങ്ങേറിയ പരാഗ് ഈ സീസണിൽ നാലു മത്സരങ്ങളിൽ രണ്ട് അർധസെഞ്ചുറി അടക്കം 158.12 സ്ട്രൈക്ക് റേറ്റിലും 92.50 ശരാശരിയിലും 185 റൺസടിച്ചിട്ടുണ്ട്. രാജസ്ഥാൻറെ രണ്ട് വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചതും പരാഗായിരുന്നു. സീസണിലെ ആദ്യ നാലു മത്സരങ്ങളും ജയിച്ച അഞ്ചാം മത്സരത്തിൽ ഇന്ന് ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനിറങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *