Your Image Description Your Image Description

 

 

സുൽത്താൻ ബത്തേരി: 34 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ എത്തിയ വേനൽച്ചൂട്. വയനാട്ടിൽ കൃഷിയെ ഉപജീവനമാക്കുന്നവരെയെല്ലാം അങ്ങേയറ്റത്തെ പ്രതിസന്ധിയിക്കെത്തിച്ചിരിക്കുകയാണ് പൊള്ളുന്ന വേനൽ. ഇതിനിടെയാണ് ‘പാമ്പ് കടിച്ചവനെ ഇടിവെട്ടി’ എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന കർഷകരുടെ കദനക്കഥകൾ എത്തുന്നത്. നൂൽപ്പുഴ പഞ്ചായത്തിലെ കണ്ണങ്കോട് പാടശേഖരത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരിക്കുന്നത്.

പ്രദേശവാസിയായ ചോരംകൊല്ലി ഭാസ്‌കരന്റെ പുഞ്ച നെൽകൃഷിയാണ് ആന ചവിട്ടിമെതിച്ച് നശിപ്പിച്ചത്. കത്തിയാളുന്ന വേനലിൽ പുഞ്ചകൃഷി സംരക്ഷിക്കാൻ ഭാസ്‌കരൻ അടക്കമുള്ള കർഷകർ ഭഗീരഥ പ്രയത്നം നടത്തുന്നതിനിടയിലാണ് മൂപ്പ് എത്തുന്നതിന് മുമ്പ് നെൽച്ചെടികൾ ആനയെത്തി നശിപ്പിച്ചത്. പാടത്തിറങ്ങിയ ആന നെൽച്ചെടികൾ ഭക്ഷിച്ചതിന് ശേഷം ചവിട്ടിയും പിഴുതെറിഞ്ഞും നശിപ്പിച്ചത്. വെയിലിന്റെ കാഠിന്യത്താൽ പാടശേഖരത്തോട് ചേർന്ന് ഒഴുകുന്ന പുഴ വറ്റിയതോടെ വെള്ളം പമ്പ് ചെയ്യാൻ കർഷകർക്ക് ആവുന്നില്ല. ഇക്കാരണത്താൽ വയലുകൾ വ്യാപകമായി വിണ്ടു കീറികഴിഞ്ഞു. പലയിടങ്ങളിലും നെൽച്ചെടികൾ കരിഞ്ഞും തുടങ്ങി. വരൾച്ചയെ പ്രതിരോധിക്കാനും പാടത്തേക്ക് വെള്ളമെത്തിക്കാനും നെട്ടോട്ടമോടുന്നതിനിടയിലാണ് കാട്ടാന ഇറങ്ങിയതെന്ന് കർഷകർ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *