Your Image Description Your Image Description

 

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷയാണ് ചിഹ്നമായി അനുവദിച്ചത്. കേരള കോൺഗ്രസ് പിളർന്നതോടെയാണ് ചിഹ്ന പ്രശ്നം ഉണ്ടായത്. കേരള കോൺഗ്രസിൻറെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ ഇക്കുറി മത്സരിക്കുക എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടനാണ്. കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി. എന്നാൽ പാർട്ടി പിളർന്നതോടെ ജോസ് കെ മാണിക്കൊപ്പം ചാഴിക്കാടനും ഇടതുമുന്നണിയുടെ ഭാഗമാവുകയായിരുന്നു.

അതിനിടെ കോട്ടയത്ത് നിന്നുള്ള മറ്റൊരു വാർത്ത രാജിവെച്ച യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കം പാളുന്നുവെന്നതാണ്. കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിച്ചിട്ടേയില്ല. ഇന്നാകട്ടെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ഓഫീസിൽ നിന്ന് കെ എം മാണിയുടെ ചിത്രം എടുത്ത് മാറ്റുകയും ചെയ്തു സജി മഞ്ഞകടമ്പിൽ. പാലായിലെ ജോസഫ് ഗ്രൂപ്പിൻറെ ഓഫീസിൽ കയറിയാണ് സജി, കെ എം മാണിയുടെ ചിത്രം എടുത്ത് മാറ്റിയത്. നാളെ കെ എം മാണിയുടെ ഓർമ്മ ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനാണ് ചിത്രം എടുത്തതെന്നാണ് സജി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *