Your Image Description Your Image Description

കൊച്ചി: കൊച്ചി സ്വദേശി വൈഗയെന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി.

കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് അഞ്ച് വകുപ്പുകളിൽ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. 28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി.

പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ കേ​സ് അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വമാ​യി പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി നിരീക്ഷിച്ചു. പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി കെ. സോ​മ​നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി ആവശ്യപ്പെട്ടെങ്കിലും കോടതി വിലയ്ക്കെടുത്തില്ല.

2021 മാ​ര്‍​ച്ച് 21 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കാ​ക്ക​നാ​ട് ക​ങ്ങ​ര​പ്പ​ടി​യി​ലെ ഫ്ലാ​റ്റി​ല്‍ താ​മ​സി​ച്ചി​രു​ന്ന സ​നു​വി​നെ​യും വൈ​ഗ​യേ​യും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭ​ച്ചെ​ങ്കി​ലും അ​ടു​ത്ത​ദി​വ​സം കൊ​ച്ചി മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ നി​ന്നും വൈ​ഗ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *