Your Image Description Your Image Description

 

പത്തനംതിട്ട: സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ: ജിതേഷ്ജിയ്ക്കും പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ: സക്കീർ ഹുസൈനും നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റി കറപ്‌ഷൻ ഫോഴ്‌സ് ( എൻ എച്ച് ആർ ഏ സി എഫ് ) വിശിഷ്ട ‘കർമ്മനൈപുണ്യ’ പുരസ്കാരം നൽകി ആദരിച്ചു. പത്തനംതിട്ട ആനന്ദഭവൻ ആഡിറ്റോറിയത്തിൽ നടന്ന മനുഷ്യാവകാശ സന്നദ്ധപ്രവർത്തകരുടെ റീജിയണൽ കോൺഫറൻസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: മാത്തൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ എച്ച്‌ ആർ ഏ സി എഫ് റീജിണൽ കോർഡിനേറ്റർ സുമ രവി, ജില്ലാ സെക്രട്ടറി വിദ്യാ സുഭാഷ്, ഓറ ആയുഷ് വെൽനെസ് ക്ലിനിക് എം ഡി ഡോ : അവിജിത്ത് പിള്ള, സജികുമാർ, സുമതിയമ്മ, മണികുമാർ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *