Your Image Description Your Image Description
Your Image Alt Text

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിൻ്റെ ആഭിമുഖ്യത്തിൽ ഗവണ്മെന്റ് എച്ച്.എസ് മടത്തറക്കാണി സ്കൂളിലെ കുട്ടികൾക്കായി ഗ്ലാസ് പെയിൻ്റിംഗിൽ സൗജന്യ പരിശീലനം സംഘടിപ്പിച്ചു. ഏപ്രിൽ 5 വെള്ളി രാവിലെ 9:30 മണി മുതൽ ആണ് ക്ലാസ്സ് സംഘടിപ്പച്ചത്. മടത്തറക്കാണി സ്കൂൾ പി.റ്റി.എ പ്രസിഡന്റ്‌ ഉദയകുമാർ.എസ് ഗ്ലാസ്സ് പെയിൻ്റിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പ്രതീഷ് കുമാർ. ജെ ചടങ്ങിന് അധ്യക്ഷത വഹിച്ചു. എൻ.സി.ഡി.സി പി ആർ ഒ കോഡിനേറ്റർ അൽ അമീന.എ, എൻ.സി.ഡി.സി പി ആർ.ഒ അൻസ.ബി.ഖാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്സാണ്ടർ ഗ്ലാസ് പെയിന്റിംഗ് പരിശീലനത്തിന് നേതൃത്വം നൽകി. ഹെഡ്മിസ്ട്രെസ് ബിന്ദു.റ്റി.എസ് ചടങ്ങിനു സ്വാഗതം പറഞ്ഞു. സീനിയർ ടീച്ചർ സന്ധ്യ. എസ് നന്ദി പ്രസംഗം നടത്തി. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ മെറ്റീരിയലുകൾ സൗജന്യമായി നൽകുകയും അവർ ചെയ്ത ചിത്രങ്ങൾ സൗജന്യമായി ഫ്രെയിം ചെയ്ത് നൽകുകയും ചെയ്തു. ഇത്തരം സൗജന്യ ക്ലാസുകൾ നിങ്ങളുടെ സ്ഥാപനത്തിൽ നടത്താൻ വിളിക്കുക: Ph. 9288026158

Leave a Reply

Your email address will not be published. Required fields are marked *