Your Image Description Your Image Description

 

കണ്ണൂർ: പാനൂരിലെ ബോംബ് സ്ഫോടനവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ലെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. മരിച്ചയാൾ പാർട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. പാനൂരിലെ ഷാഫിയുടെ സമാധാന യാത്ര തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു. ഷിബു ബേബി ജോൺ പറയുന്നത് അസംബന്ധമാണ്. ഒന്നും പറയാനില്ലാത്തതിനാൽ തോന്നിയതു പോലെ പറയുന്നു എന്നും ​ഗോവിന്ദൻ പറഞ്ഞു.

അതേ സമയം, പാനൂർ സ്ഫോടനത്തിലെ പൊലീസ് അന്വേഷണത്തിനെതിരെ രൂക്ഷവിമർശനവുമായി യുഡിഎഫ് രം​ഗത്തെത്തി. കേസിലെ പൊലീസ് നടപടികൾ ദുരൂഹമെന്ന് വകടരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിമർശിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് ഷാഫി ആരോപിച്ചു. തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലത്തെത്തണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. എഫ്ഐആറിൽ രണ്ട് പേര് മാത്രം ചേർത്തതിൽ സംശയങ്ങൾ ഉണ്ടെന്നും കെക രമ പറഞ്ഞു. പാനൂരിൽ യുഡിഎഫിന്‍റെ സമാധാന സന്ദേശ യാത്ര തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *