Your Image Description Your Image Description

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്‍റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ്, അതിന്റെ 24 ആം വാർഷികത്തോടനുബന്ധിച്ച് വണ്ടർലാ കൊച്ചിയിൽ പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചു. സന്ദർശകർക്ക് 2024 ഏപ്രിൽ 3 മുതൽ 7 വരെയുള്ള തീയതികളിൽ 1024 രൂപ നിരക്കിൽ മുൻകൂറായി പാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവും. ഈ പരിമിത ടിക്കറ്റ് ഓഫർ ഓൺലൈൻ ബുക്കിംഗുകൾക്ക് മാത്രമേ ബാധകമാകൂ.

റംസാൻ ആഘോഷങ്ങളോടനുബന്ധിച്ച്, സന്ദർശകർക്ക് 1499 രൂപ മുതൽ ആരംഭിക്കുന്ന ടിക്കറ്റ് + ബിരിയാണി കോംബോ ലഭ്യമാകുന്ന മറ്റൊരു സവിശേഷ ഓഫറും വണ്ടർല പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പരിമിതമായ ടിക്കറ്റ് ഓഫർ 2024 ഏപ്രിൽ 11 മുതൽ 14 വരെയുള്ള ഓൺലൈൻ ബുക്കിംഗുകൾക്ക് മാത്രമേ ലഭ്യമാകുകയുള്ളൂ. സന്ദർശകർക്ക് ഏപ്രിൽ 3 മുതൽ ഈ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുമാവും.

2023-2024 അധ്യയന വർഷത്തേക്കുള്ള 10, 11, 12 ക്ലാസ്സ് പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് ഓഫറും ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ അസ്സൽ പരീക്ഷാ ഹാൾടിക്കറ്റുകൾ സമർപ്പിച്ചുകൊണ്ട്, വണ്ടർല പാർക്ക് പ്രവേശന ടിക്കറ്റിന് 35 ശതമാനം കിഴിവ് നേടാം. ഈ ഓഫർ ഓൺലൈനായും ഓഫ്‌ലൈനായും നേടാം.

കൂടാതെ, 2024 ഏപ്രിൽ 6 മുതൽ കോളേജ് വിദ്യാർത്ഥികൾക്കായി വണ്ടർല കൊച്ചി പ്രത്യേക കോംബോ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 1,550 രൂപ മുതൽ ആരംഭിക്കുന്ന, പാർക്ക് പ്രവേശനത്തിനൊപ്പം ഭക്ഷണവും ലഭിക്കുന്ന, പ്രത്യേക കോംബോ ടിക്കറ്റ് ഓൺലൈൻ ഓഫ്‌ലൈൻ ബുക്കിംഗുകളിൽ ലഭ്യമാണ്.16-നും 24-നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. പാർക്ക് പ്രവേശന സമയത്ത് ഓഫർ ലഭിക്കുന്നതിനായി അവരുടെ കോളേജ് ഐ.ഡി. കാർഡ് കൈവശം വയ്‌ക്കേണ്ടതാണ്.

“24 വർഷം പൂർത്തിയാക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണ്. നിങ്ങളോടൊപ്പം അത് ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ സന്ദർശകരുടെ നിരന്തരമായ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. നിങ്ങൾക്ക് മറക്കാനാവാത്ത, സാഹസികത നിറഞ്ഞതും, സന്തോഷകരവുമായ അനുഭവം വണ്ടർല വാഗ്ദാനം ചെയ്യുന്നു.” വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

വണ്ടർലയുടെ ഓൺലൈൻ പോർട്ടൽ വഴി (https://bookings.wonderla.com) എൻട്രി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് . അല്ലെങ്കിൽ സന്ദർശകർക്ക് പാർക്ക് കൗണ്ടറുകളിൽ നിന്ന് നേരിട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതോ, കൊച്ചി പാർക്കിന്റെ 0484-3514001, 7593853107 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതോ ആണ്.

Leave a Reply

Your email address will not be published. Required fields are marked *