Your Image Description Your Image Description

മുംബൈ: കഴിഞ്ഞ സീസണ്‍ വരെ ഐപിഎല്‍ ആരാധകര്‍ക്ക് പരിഹസിക്കാനുള്ളൊരു കളിക്കാരന്‍ മാത്രമായിരുന്നു റിയാന്‍ പരാഗ്. രാജസ്ഥാന്‍ ടീമിലുള്ളത് അഞ്ച് ബാറ്റര്‍മാരും അഞ്ച് ബൗളര്‍മാരും പിന്നെ ഒരു പരാഗും എന്നതായിരുന്നു പ്രധാന വിമര്‍ശനം.ടീം ഉടമകളുടെ അടുത്തയാളായതുകൊണ്ടാണ് പരാഗിനെ ടീമില്‍ നിലനിര്‍ത്തുന്നത് എന്നുപോലും വിമ‍ർശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഈ സീസണില്‍ തന്നെ ട്രോളിയവരെക്കൊണ്ട് തന്നെ കൈയടിപ്പിക്കുകയാണ് പരാഗ്. സീസണില്‍ ജയിച്ച മൂന്നു കളികളിലും രാജസ്ഥാൻ ബാറ്റിംഗിന്‍റെ നട്ടെല്ലായിരു പരാഗ്. ബാറ്റിംഗ് ഓര്‍ഡറില്‍ പ്രമോഷന്‍ ലഭിച്ച് നാലാം നമ്പറില്‍ എത്തിയ പരാഗ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ ആദ്യ മത്സരത്തില്‍ ക്യാപ്റ്റൻ സഞ്ജു സാംസണൊപ്പം നിര്‍ണായക കൂട്ടുക്കെട്ടില്‍ പങ്കാളിയായി. 29 പന്തില്‍ 43 റണ്‍സെടുത്ത പരാഗ്, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രണ്ടാം മത്സരത്തില്‍ 45 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു. ആന്‍രിച്ച് നോര്‍ക്യക്കെതിരെ അവസാന ഓവറില്‍ 25 റണ്‍സടിച്ച പരാഗിന്‍റെ പ്രകടനമാണ് രാജസ്ഥാന്‍റെ 12 റണ്‍ വിജയത്തില്‍ നിര്‍ണായകമായത്.

ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതെ ജോഷ് ബട്‌ലറും യശസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ സഞ്ജു സാംസണും പൊരുതാതെ മടങ്ങിയപ്പോഴും രാജസ്ഥാനെ താങ്ങി നിര്‍ത്തിയത് പരാഗായിരുന്നു. 39 പന്തില്‍ 54 റണ്‍സുമായി പുറത്താകാതെ നിന്ന പരാഗിന്‍റെ തലയില്‍ ഓറഞ്ച് ക്യാപ്പുമെത്തി. കഴിഞ്ഞ സീസണ്‍ വരെ ആകെ ഒരു അര്‍ധസെഞ്ചുറി മാത്രമായിരുന്നു പരാഗിന്‍റെ ഐപിഎല്‍ കരിയറിലുണ്ടായിരുന്നുള്ളു.

കഴിഞ്ഞ സീസണില്‍ ഫിനിഷറായി ഇറങ്ങിയ പരാഗ് ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത് വെറും 78 റണ്‍സായിരുന്നു. ഉയര്‍ന്ന സ്കോറാകട്ടെ 20ഉം. എന്നാല്‍ ഈ സീസണിലെ ആദ്യ മൂന്ന് കളികളില്‍ മാത്രം 184 റണ്‍സടിച്ച് കോലിയില്‍ നിന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ പരാഗ് ഇന്നലെ മത്സരശേഷം ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സ്വീകരിച്ചത് അമ്മയായിരുന്നു. ബാഗില്‍ വെച്ചിരുന്ന ഓറ‍ഞ്ച് ക്യാപ് എടുത്ത് മകന്‍റെ തലയില്‍വെച്ചുകൊടുത്താണ് അമ്മ പരാഗിനോടുള്ള ഇഷ്ടം കാണിച്ചത്.

മുന്‍ വര്‍ഷങ്ങളില്‍ ഒരുപാട് പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നതാണ് തനിക്ക് പറ്റിയ പഴിവെന്നും ഇത്തവണ പന്ത് നോക്കുക അടിക്കുക എന്നതാണ് രീതിയെന്നും പരാഗ് മത്സരശേഷം പറഞ്ഞു. ട്രോളിയവരെക്കൊണ്ട് തന്നെ കൈയടിപ്പിച്ചുവെന്ന് മാത്രമല്ല, തുടര്‍ച്ചയായി മോശം പ്രകടനം നടത്തിയിട്ടും തന്നെ നിലനിര്‍ത്തിയ ടീം മാനേജ്മെന്‍റിനോടുള്ള കടം വീട്ടല്‍ കൂടിയാണ് പരാഗിന് ഈ സീസണ്‍.

Leave a Reply

Your email address will not be published. Required fields are marked *