Your Image Description Your Image Description

ബി ജെ പി യും തൃണമൂലും ഇത്തവണ വലിയ വില നൽകേണ്ടി വരുമെന്നാണ് പശ്ചിമബംഗാളിനെ രാഷ്ട്രീയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്.
പശ്ചിമ ബംഗാളിൽ ഇടതിനൊപ്പം കോൺഗ്രസ് കൂടി ചേർന്നപ്പോൾ അത് തൃണമൂലിനും ബി ജെ പിക്കുമെതിരെ ശക്തമായ ഒരു പ്രതിരോധ കവചമായി .ഇതോടെ ബി ജെ പിയും തൃണമൂലും തമ്മിൽ പ്രതീക്ഷിച്ചിരുന്ന ഏറ്റുമുട്ടലിപ്പോൾ ഒരു ത്രികോണ മത്സരം എന്ന നിലയിലേക്കു ബംഗാൾ ലോക്സഭാ തിരഞ്ഞെടുപ്പു മാറുകയാണ്.
തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അക്രമങ്ങളും കൊലപാതകങ്ങളും ബൂത്തുപിടിത്തവും നിർബാധം നടന്നിട്ടും കഴിഞ്ഞ ജൂലൈയിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടത് -കോൺഗ്രസ്- ഇന്ത്യൻ സെക്കുലർ ഫ്രണ്ട് പാർട്ടികൾ സംയുക്തമായി നേടിയത് 20 ശതമാനത്തിൽ അധികം വോട്ടാണ്. തൊട്ടുമുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ ഒന്നിച്ചു നേടിയതിന്റെ ഇരട്ടി ജൂലൈയിൽ നേടാനായി. അതിനു ശേഷമുള്ള ഈ ഏറ്റു മാസങ്ങൾ കൊണ്ട് ഇതിലുമധികം പിന്തുണ ഇടത് കോൺഗ്രസ് സഖ്യം ഉറപ്പാക്കിയിട്ടുണ്ട്. . മാൾഡ, മുർഷിദാബാദ് മേഖലകളിൽ കോൺഗ്രസ് കരുത്തു കാണിക്കുമ്പോൾ സംസ്ഥാനമൊട്ടാകെ സിപിഎം വോട്ട് വിഹിതം വർധിച്ചു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പി ൽ . 42 ലോക്സഭാ സീറ്റുകളിൽ 18 എണ്ണം ബിജെപി നേടി. തൃണമൂൽ കോൺഗ്രസ് 22 സീറ്റും കോൺഗ്രസ് 2 സീറ്റും നേടി. ഇടതു പാർട്ടികൾ ഒരിടത്തും ജയിച്ചില്ല. എന്നാൽ ഇത്തവണ സ്ഥിതി മാറും. വ്യക്തമായ രാഷ്ട്രീയ അടിത്തറയുമായാണ് ഇടതു പാർട്ടികൾ ഈ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുക.

എന്താണ് ഇപ്പോൾ ബംഗാളിൽ ബി ജെ പിയെയും മമ്തയെയും ഒരു പോലെ പേടിപ്പിക്കുന്നത്. ഇടത് – കോൺഗ്രസ് സഖ്യം ശക്തിയാർജിച്ചാൽ അത് ബിജെപി ഉൾപ്പെട്ട പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുകയും ഫലത്തിൽ തൃണമൂൽ കോൺഗ്രസിന് ഗുണകരമാകുകയും ചെയ്യും. അതാണിപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അടിച്ചമർത്തലുകള്കും അക്രമങ്ങൾക്കും ഒരു പരിധിയുണ്ടെന്നു അതിനെയൊക്കെ അതിജീവിധു കയറി വരുന്ന ഇടതു കോൺഗ്രസ് സഖ്യം തെളിയിക്കുന്നു. പൗരത്വഭേദഗതി നിയമം ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണത്തിന് കാരണമാകുമെന്ന് അമിതമായി വിശ്വസിക്കുന്ന ബിജെപിക്ക് ന്യുന പക്ഷ വോട്ടുകൾ ഇത്തവണയും ലഭിക്കില്ലെന്ന വ്യക്തമായ സൂചനകളുണ്ട് . ഭൂരിപക്ഷ വോട്ടുകൾ വിഘടിച്ചുപോകാതിരിക്കാനാണ് കോൺഗ്രസുമായി സഖ്യത്തിന് മമത താൽപര്യപ്പെട്ടത്. പക്ഷേ, ന്യായമായ സീറ്റ് കിട്ടാതെ ധാരണക്കില്ലെന്ന് കോൺഗ്രസ് ബംഗാൾ ഘടകം നിർബന്ധം പിടിച്ചു.

തൃണമൂലിനായി കോൺഗ്രസിന്റെ കേന്ദ്രം നേതൃത്വം താൽപര്യം പ്രകടിപ്പിച്ചെങ്കിലും ബംഗാൾ പിസിസി അധ്യക്ഷനും ലോക്സഭയിലെ കോൺഗ്രസ് സഭാകക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ ശക്തമായ എതിർപ്പാണു സംസ്ഥാന ഘടകം ഉയർത്തിയത്. ഫലത്തിൽ ഇന്ത്യാമുന്നണി ബംഗാളിൽ പൊളിഞ്ഞു

ബി ജെ പിയുടെ ജന പിന്തുണ തകർത്തു തുടങ്ങിയത് തൃണമൂലാണെങ്കിലും ഇപ്പോൾ ആ ചുമതല സി പി എമ്മിന്റെ കൈകളിലാണ്.
ബിജെപിയുടെ ബംഗാളിലെ കുതിപ്പിന് കടിഞ്ഞാണിട്ടത് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയാണ്. ഇതിനു പിന്നാലെ പാർട്ടിയുടെ 8 എംഎൽഎമാരും 2 എംപിമാരും തൃണമൂലിൽ ചേർന്നു. ബിജെപിയുടെ ഈ പരാജയമാണ് ഇടതുപാർട്ടികൾക്ക് ഗുണമായത്. ഇടത്-കോൺഗ്രസ് സഖ്യത്തിന്റെ ശക്തി തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന മുർഷിദാബാദിലെ സാഗദിഗി ഉപതിരഞ്ഞെടുപ്പ്. തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ഇടത് പിന്തുണയോടെ കോൺഗ്രസ് ജയിച്ചു.

മാൾഡ, മുർഷിദാബാദ് ജില്ലകളിലെ ന്യൂനപക്ഷ വോട്ടുകളാണ് കോൺഗ്രസിന്റെ കരുത്ത്. 18 ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിൽ ഇടത്-കോൺഗ്രസ്-ഐഎസ്എഫ് പാർട്ടികൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തി. നരേന്ദ്ര മോദിയുടെ പ്രതിഛായയാണ് ബംഗാളിലെ ബിജെപിയുടെ പ്രധാന പ്രചാരണായുധം. അല്ലാതെ അവർക്കവിടെ വികസനമൊന്നും അവകാശപ്പെടാനില്ല. മമതയുടെ തൃണമൂലിന്റെ അഴിമതിയും പക്ഷപാതവും ജനങ്ങൾക്ക് മുന്നിൽ കാട്ടികൊടുക്കാൻ ഇടതു കോൺഗ്രസ് സഖ്യത്തിനായി എന്നതാണ് ഏറ്റവും വലിയ വിജയം. ഇക്കുറി ലോക്സഭാ തിരെഞ്ഞെടുപ്പിൽ ബംഗാളിൽ ഇടതു കോട്ട വീണ്ടുമുയർത്താനുള്ള പരമാവധി പരിശ്രമങ്ങളിലാണ് സി പി എം

Leave a Reply

Your email address will not be published. Required fields are marked *