Your Image Description Your Image Description
Your Image Alt Text

 

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ വേദിയാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ ഐസിസി മറുപടി പറയേണ്ടിവരുമെന്ന് പാകിസ്ഥാന്‍ മുന്‍താരം റഷീദ് ലത്തീഫ്. ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നാല്‍ ഇന്ത്യ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുന്നും റഷീദ് ലത്തീഫിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ വേദിയായ ഏഷ്യാകപ്പില്‍ ഇന്ത്യ കളിച്ചിരുന്നില്ല. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടത്തിയതും. ചാമ്പ്യന്‍സ് ട്രോഫിയിലും ഇതുപോലെ മത്സരങ്ങള്‍ നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈപശ്ചാത്തലത്തിലാണ് റഷീദ് ലത്തീഫിന്റെ മുന്നറിയിപ്പ്. അദ്ദേഹം പറയുന്നതിങ്ങനെ… ”പാകിസ്ഥാനുമായുള്ള പരമ്പര ഇന്ത്യക്ക് നിരസിക്കാം. പക്ഷേ ഐസിസി മത്സരങ്ങളില്‍ പങ്കെടുക്കാതിരിക്കാന്‍ കഴിയില്ല. ഇന്ത്യ വേദിയായ ലോകകപ്പില്‍ പാകിസ്ഥാന്‍ കളിച്ചു. ഇതുപോലെ പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ ബാധ്യസ്ഥരാണ്. ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നാല്‍ ഗുരുതര പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.” റഷീദ് ലത്തീഫ് പറഞ്ഞു. ടൂര്‍ണമെന്റിന്റെ വേദി മാറ്റുന്നത് സംബന്ധിച്ചും ഹൈബ്രിഡ് മോഡല്‍ കൊണ്ടുവരുന്നതിനുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ ഇന്ത്യയുടെ യോഗ്യത റൗണ്ട് മത്സരങ്ങളെല്ലാം തന്നെ ഒരൊറ്റ വേദിയിലാകണമെന്ന ആവശ്യവും ബിസിസിഐ ഉന്നയിച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, ഇന്ത്യ പങ്കെടുക്കുകയാണെങ്കില്‍ മത്സരങ്ങള്‍ ലാഹോറിലായിരിക്കും നടക്കുക. ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ വാഗാ അതിര്‍ത്തി വഴി കളി കാണാനെത്താമെന്ന് പരിഗണിച്ചാണ് മത്സരങ്ങള്‍ ലാഹോറില്‍ വച്ചത്. ഫൈനല്‍ മത്സരവും ലാഹോറിലായിരിക്കും നടക്കുക.

അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ടൂര്‍ണമെന്റ്. ലാഹോറിന് പുറമെ കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നടന്ന ഏഷ്യാ കപ്പ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ശ്രീലങ്കയില്‍ നടത്തേണ്ടിവന്നു. 2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിലേക്ക് പോയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *