Your Image Description Your Image Description

ഇടതുപക്ഷത്തിനായി വേറിട്ട പ്രചരണവുമായി ശോഭനാ ജോർജ് കളത്തിലിറങ്ങി . എന്തുകൊണ്ട് ഇടതുപക്ഷം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് പാട്ടിലൂടെ പറയുകയാണ് ശോഭനാ ജോർജ്.

പാട്ടെഴുതിയതും പാടിയതും ശോഭനാ ജോർജ് തന്നെ. സൈബറിടങ്ങളിൽ വൈറലാണ് ശോഭനാ ജോർജ്ജിന്റെ ഈ ഗാനം. കുഞ്ഞു മകളുമൊത്ത് ചെങ്കൊടി പിടിച്ചുള്ള ചിത്രീകരണവും പാട്ടിനെ ശ്രദ്ധേയമാക്കുന്നു.

ജന നന്മക്കായി എൽഎഡിഎഫ്. ജന രക്ഷ കായ് എൽഎഡിഎഫ്. മതസൗഹർദ്ധത്തിനായ് എൽഡിഎഫ്. എന്ന് തുടങ്ങുന്ന വിപ്ലവ ഗാനം ഇതിനകം ലക്ഷങ്ങളാണ് പങ്കുവച്ചിരിക്കുന്നത് . എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന അഭ്യർത്ഥനയുമായി റീൽസ് രൂപത്തിലാണ് വീഡിയോ തയ്യാറാക്കിയത്.

ഔഷധിയുടെ ചെയർമാനാണ് ശോഭനാ ജോർജ്. കുടുംബാംഗങ്ങൾക്കൊപ്പം തയ്യാറാക്കിയ റീൽസ് തൃശൂർ പ്രസ് ക്ലബിലാണ് പ്രകാശനം ചെയ്തത് . ഇതിന് പിന്നാലെ റീൽസ് വൈറലാകുകയായിരുന്നു. സ്വാതന്ത്ര്യത്തോടെ അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ഈ മണ്ണിൽ ജീവിക്കാൻ എൽഡിഎഫിന് വോട്ട് ചെയ്യാനാണ് റീൽസിൽ ശോഭനാ ജോർജ് ആഹ്വാനം ചെയ്യുന്നത്. എൽഡിഎഫിന്റെ എല്ലാ സ്ഥാനാർത്ഥികളുടെയും ചിത്രങ്ങളും റീൽസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോൺഗ്രസിൽനിന്ന് വിട്ടുപോരുന്നവർ കരഞ്ഞുകൊണ്ടാണ് ഇറങ്ങുന്നത്. കോൺഗ്രസിനോടല്ല, നേതൃത്വത്തോടുള്ള പ്രശ്‌നങ്ങളിലാണ് ഇങ്ങനെ തീരുമാനമെടുക്കേണ്ടിവരുന്നത്. പത്മജയുടെ വിഷയത്തിൽ അവർക്ക് ശരിയെന്ന് തോന്നുന്ന കാര്യമാകാം ചെയ്തത്.

ഇടതുപക്ഷത്ത് സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം കിട്ടുന്നുണ്ട്. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്നു പറഞ്ഞ ശോഭന പുതിയ തലമുറ കടന്നുവരണമെന്നും കൂട്ടിച്ചേർത്തു. ചെങ്ങന്നൂർ മുൻ എംഎൽഎയായ ശോഭനാ ജോർജ് ഇടതിലേക്ക് ചുവടു മാറ്റിയിട്ട് കാലമേറെയായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഖാദി ബോർഡിന്റെ ചുമതല നൽകി. അത് ഭംഗിയായി നിർവ്വഹിച്ചു. ഇത്തവണ ഔഷധിയാണ് ശോഭനാ ജോർജിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *