Your Image Description Your Image Description
Your Image Alt Text

 

ഓരോ സിനിമകൾ ഇറങ്ങുന്നതും അത് ഹിറ്റാകും നല്ല ജനപ്രീതി ലഭിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ്. ഈ അടുത്തിടെ ഇറങ്ങിയ എല്ലാ പടങ്ങളെയും ജനങ്ങൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. റിലീസ് ആയതു മുതൽ ജനങ്ങൾ നെഞ്ചിലേറ്റിയ സിനിമയാണ് പ്രേമലു. ഒരു മുൻവിധിയും ഇല്ലാതെ എത്തി പ്രേക്ഷകരെ ഒന്നാകെ കയ്യടക്കിയ സിനിമയാണ് ഇത്. റോമാന്റിക്- കോമഡി ജോണറിൽ എത്തിയ ചിത്രം ആദ്യഷോ മുതൽ മികച്ച പ്രതികരണങ്ങളാണ് സ്വന്തമാക്കിയത്.

ഫെബ്രുവരി 9ന് ആയിരുന്നു പ്രേമലു റിലീസ്. ഇന്ന് അൻപത് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് ചിത്രം. ഈ സന്തോഷം നിർമാതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും പങ്കുവച്ചിട്ടുണ്ട്. അൻപതാം ദിവസത്തിലും എതിരാളികൾ വന്നിട്ടും പ്രേമലു 381 തിയറ്ററുകളിൽ നിലവിൽ പ്രദർശനം തുടരുന്നുണ്ട്. കേരളത്തില്‍ 140 സെന്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിനം 90 ലക്ഷം കളക്ഷൻ നേടിയ ചിത്രം അൻപത് ദിവസങ്ങൾ പിന്നിടുമ്പോൾ 130 കോടിയോളം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.

മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയത്.

ഡിഎംകെ നേതാവും അഭിനേതാവും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയറ്ററിക്കല്‍ റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്. ബീസ്റ്റ്, വിക്രം, പൊന്നിയിന്‍ സെല്‍വന്‍, വാരിസു, തുനിവു, ലാല്‍ സലാം തുടങ്ങിയ വമ്പന്‍ ചിത്രങ്ങളുടെ വിതരണക്കാരായ റെഡ് ജയന്റ് മൂവീസ് ഇതാദ്യമായാണ് ഒരു മലയാളചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ വിതരണം ഏറ്റെടുക്കുന്നത്.

തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ഡബ്ബ് ചിത്രമെന്ന പുലിമുരുകന്റെ നേട്ടം പ്രേമലു കടത്തിവെട്ടി. 12 കോടിയാണ് പുലിമുരുകന്‍ നേടിയത് എന്നാല്‍ പ്രേമലു 16 കോടിയോളമാണ് കളക്ഷന്‍ നേടിയത്. തമിഴ്നാട്ടില്‍ 6 കോടിയോളമാണ് ഇതിനകം ചിത്രം സ്വന്തമാക്കിയത്. കേരളത്തിൽ മാത്രം 62 കോടിയോളം രൂപ ചിത്രം കളക്ട് ചെയിതു. പത്തു കോടിയില്‍ താഴെ പ്രൊഡക്ഷന്‍ തുക വരുന്ന സിനിമയുണ്ടാക്കിയ ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡ് പ്രേമലുവിന് സ്വന്തമാണ്. 10 കോടിയില്‍ താഴെ മാത്രം ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം 135 കോടിയാണ് ആഗോളതലത്തില്‍ നേടിയത്. ഇതും പുതിയ റെക്കോര്‍ഡ് ആണ്.

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *