Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: ഉല്ലാസയാത്രകളൊക്കെ എല്ലാവരും പോയിട്ടുണ്ടാകും. എന്നാൽ ആനവണ്ടിയിൽ ഒരു ഉല്ലാസ യാത്ര പേയാൽ എങ്ങനെ ഉണ്ടാകും. അതും വെറുതെ ഉല്ലാസങ്ങൾക്കായി മാത്രമല്ല, സഹജീവികൾക്ക് ഒരു കരുതലുമായി ഒരു യാത്ര. കേരള സർവ്വകലാശാല വേളി സാങ്കേതിക പരിശീലന കോളേജിലെ കുട്ടികളുടെ വാർഷിക ഏകദിന ഉല്ലാസ യാത്രയാണ് ഇക്കഴിഞ്ഞ ദിവസം ആനവണ്ടിയിൽ പൊൻമുടി, നെയ്യാർ ഡാം, ചോനാമ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ക്രമീകരിച്ചത്. നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബജറ്റ് ടൂറിസം പദ്ധതി പ്രകാരം പ്രത്യേകം ക്രമീകരിച്ച രണ്ട് ഹൈറേഞ്ച് റൈഡർ ബസുകളിലായിരുന്നു യാത്ര.

ഡി ജെ ഫ്ലോറും ഗാനമേളയും ഉൾപ്പെടെ കുട്ടികൾക്കായി ബിടിസി. കോ – ഓർഡിനേറ്റർമാരായ കെ പി ദീപ, സലിം രാജ്, ജി. ജിജോ, എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര ക്രമീകരിച്ചത്. യാത്രയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ കുട്ടികളുടെയും അധ്യാപകരുടെയും കോ – ഓർഡിനേറ്റർമാരുടെയും നേതൃത്വത്തിൽ പക്ഷികൾക്കായി തണ്ണീർക്കുടങ്ങൾ ഒരുക്കി. പക്ഷികൾക്ക് തണ്ണീർക്കുടം ഒരുക്കൽ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീദേവി സുരേഷ് ഉദ്ഘാടനം ചെയ്തു.

ചോനാമ്പാറയിലെയും പൊന്മുടിയിലെയും വനപാതകളിലെ വിവിധ വൃക്ഷങ്ങളിലെ ചില്ലകളിൽ ആണ് സഹജീവികൾക്ക് കരുതലുമായി കടുത്ത വേനലിലെ ദാഹ ശമനത്തിനായി പക്ഷികൾക്കായുള്ള തണ്ണീർക്കുടങ്ങളിൽ ജലം ശേഖരിച്ച് ക്രമീകരിച്ചത്. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ പ്രിൻസിപ്പൽ ഡോ. സി സ്വപ്ന, ഡോ. പി എസ് രഞ്ജിനി, ഗായത്രി സി എസ്, സിതാര, നിഷ സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം നൽകി. നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്ലിന്റെ മാതൃകാപരമായ പ്രവർത്തനത്തെ കെ. ആൻസലൻ എം.എൽ.എ , കെ.എസ്.ആർ.ടി.സി. ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ, ബി ടി സി. ചീഫ് ട്രാഫിക് മാനേജർ ഷെസിൻ, എ ടി ഒ ഭദ്രൻ എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *