Your Image Description Your Image Description
Your Image Alt Text

യേശു ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് പെസഹാ വ്യാഴം ആചരിക്കും. ക്രിസ്തു കുരിശുമരണത്തിന് മുന്‍പ് തന്‍റെ ശിഷ്യന്‍മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും അതിനു മുൻപായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റെയും ഓര്‍മ്മ പുതുക്കലാണ് ഓരോ പെസഹാ ദിനാചരണവും. വിശുദ്ധവാരാചരണത്തിലെ പ്രധാന ദിവസമാണ് ഈസ്റ്ററിന് മുന്‍പുള്ള പെസഹാ വ്യാഴം. ഈ ദിവസം ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.

പെസഹാ വ്യാഴത്തിലെ സന്ധ്യാപ്രാർത്ഥനകളോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈസ്റ്റർ ത്രിദിനങ്ങളായ ദുഃഖവെള്ളി, വലിയ ശനി, ഈസ്റ്റർ ഞായർ ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *