Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന. സർക്കാരിനെ ജയിലിൽനിന്നു ഭരിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. ഒരു ദേശീയ മാധ്യമ പരിപാടിയിൽ സംസാരിക്കവെയാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. ‘സർക്കാർ ജയിലിൽനിന്നു ഭരിക്കില്ലെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.’’– ഗവർ‌ണർ പറഞ്ഞു.

അതേസമയം, മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഭരണം തുടരുമെന്നാണ് എഎപി നേതൃത്വം പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റിലായ കേജ്‌രിവാളിന്റെ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്നുച്ചയ്ക്കു 2നു റൗസ് അവന്യൂവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും. കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തനടപടികളിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *