Your Image Description Your Image Description
Your Image Alt Text

ഉണ്ട ചോറിനു നന്ദി കാട്ടുന്ന സുരേഷ് ഗോപിയുടെ എലെക്ഷൻ പ്രചാരണ ടീമിലെ ആ മാധ്യമപ്രവർത്തകർ ആരാണ്. ജന്മഭൂമി പത്രത്തിന്റെ ലേഖകന്മാരാണെങ്കിൽ അതിനു ന്യായമുണ്ട്. പക്ഷെ ഇത് അങ്ങനെയല്ല. തൃശ്ശൂരിലെ മുഖ്യ വാർത്ത ചാനലുകളുടെ പ്രതിനിധിയായി നിന്നിട്ടു സുരേഷ്ഗോപിൾക്കു വേണ്ടി ഏജന്റി പണി നടത്തുന്ന ഇവർക്ക് സ്വന്തം മാനേജ്മെന്റുകൾ കൃത്യമായി വേതനം കൊടുക്കണം അല്ലെങ്കിൽ ഇവർ ഇതും ഇതിലപ്പുറവും ചെയ്തു കൂട്ടും എന്ന് സി പി എം സംസ്ഥാന സമിതി അംഗം എം സ്വരാജ് മുന്നറിയിപ്പ് നൽകുന്നു.

മധ്യ മ ധർമത്തെ പറ്റിയൊന്നും ഇവിടെ പറയുന്നില്ല. എന്റെ മടിയിൽ കനമില്ല. അതുകൊണ്ടു എനിക്കതു ധൈര്യമായി പറയാം. എം സ്വരാജ് തൃശൂരിലെ വാർത്താ ചാനലുകളുടെ ഉടമകളോട് പറയുന്നത് കേട്ടപ്പോൾ സത്യത്തിൽ തൊലിയുരിഞ്ഞു പോയി. മാധ്യമമേഖലയിൽ കൂടെ പണിയെടുക്കുന്ന സഹപ്രവർത്തകരുടെ വ്യക്‌തിത്വം പോലും ഇല്ലാതാക്കിക്കൊണ്ടുള്ള മുതിർന്നവരെന്നു അവകാശപ്പെടുന്ന ചില മാധ്യമ പ്രവത്തകരുടെ ഈ മാനേജ്‌മന്റ് പണി പക്ഷെ മാധ്യമപ്രവർത്തന ക്‌ളാസുകളിലൊമ്മും പഠിപ്പിച്ചിട്ടില്ല. ഇതൊക്കെ പ്രായോഗിക പരിചയം കൊണ്ട് ശീലിച്ചതാക്കാം. നല്ലതും ശീലിക്കുന്നവരുണ്ടല്ലോ ചീത്തയും ശീലിക്കുന്നവരുണ്ടല്ലോ നമുക്കിടയിൽ. എം സ്വരാജ് പറഞ്ഞപ്പോൾ അതിലൊരു ഇടതു മാധ്യമ വിരുദ്ധ രാഷ്ട്രീയ താല്പര്യം ഒളിഞ്ഞു കിടപ്പുണ്ടെന്നു സ്വാഭാവികമായും തോന്നിയിരുന്നു. പക്ഷെ ആ ർ എൽ വി രാമകൃഷ്ണനെ സുരേഷ് ഗോപിയെ വിളിച്ചു സംസാരിപ്പിക്കുന്ന ആ ദൃശ്യങ്ങൾ കണ്ടപ്പോൾ പിന്നെ മനസ്സിൽ തോന്നിയ മുൻവിധിയൊക്കെ ആസ്ഥാനത്തായെന്നു മനസിലായി. രേഷ് ഗോപി രാമകൃഷ്ണനെ വിളിക്കുകയാണ് തന്റെ കുടുംബക്ഷേത്രത്തിൽ നൃത്തരം അവതരിപ്പിക്കാൻ. കാശു താരമെന്ന ഉറപ്പും. എന്താണ് മാധ്യമപ്രവർത്തകന്റെ തിരെഞ്ഞെടുപ്പ് രംഗത്തെ ജോലി. സ്ഥാനാർത്ഥിയെ മുന്നിൽകിട്ടിയാല വേണമെങ്കിൽ അഭിമുഖമെടുക്കാം, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടെ പ്രചാരണം വീക്ഷിച്ചു വർത്തയക്കാം അല്ലെങ്കിൽ സ്ഥാനാർത്ഥിയുടെ അക്കിടികൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് ഉപയോഗത്തിനായി ചിത്രീകരിക്കാൻ. അതൊക്കെ വാർത്ത ചാനലുകളുടെ പ്ലാനിങ് പ്രകാരം നടക്കട്ടെ. ഇവിടെയോ. ഈ മാധ്യമപ്രവർത്തകന്റെ ഫോണിൽ നിന്നുമാണ് സുരേഷ് ഗോപി ആർ എൽ വി രാമകൃഷ്ണനെ വിളിക്കുനന്തു. മനഃപൂർവം സ്പീക്കർ ഫോൺ ഓൺ ആക്കുന്നു. അപ്പോൾ സുരേഷ് ഗോപിയുടെ സംസാരവും അവിടെ കൂടിയിരിക്കുന്ന മറ്റു ചാനൽ മൈക്കുകൾക്ക് പിടിച്ചെടുക്കും. സുരേഷ് ഗോപി രാമകൃഷ്ണനൊപ്പമാണെന്നു തത്സമയം ലൈവ് റിപ്പോർട്ടിങ്ങും അമറ്റുളവർക് നൽകാം. അതിനായി സുരേഷ്ഗോപിയുട ഏമാനേജരായി രാമകൃഷ്ണ കൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന മാധ്യമപ്രവർത്തകർ ഇതാണ്.

ഇതാണ് എം സ്വരാജ് പറഞ്ഞത്. തൃശൂരിലെ വാർത്താൽ ചാനൽ റിപ്പോര്ട്ടര്മാരില് ചിലക്കു മതിയായ വേതനം മാനേജ്‌മന്റ് നൽകുന്നില്ല. ചാനലിൽ നിന്നുള്ള മാസ ശമ്പളം ഒന്നിനും തികയാത്ത കൊണ്ട് ആ മൂന്നു മാ പ്രകൾ മറ്റു പണിക്കു പോകുന്നു എന്ന്. സുരേഷ് ഗോപിയുടെ പി ആർ വർക് ചെയ്തു പണം സമ്പാദിക്കുന്നവരുടെ തൃശൂർ തിരെഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങാണ് മോന് പ്രമുഖ ചാനലുകളിൽ കൂടി നാം കാണുന്നതും കേൾക്കുന്നതും. മീഡിയാ മാനേജ്മെന്റിന്റെ ഉത്തമ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി എം സ്വരാജ് പറയുന്നത് ഇങ്ങനെയാണ്

ഒരു സി പി എംഎം നേതാവായതു കൊണ്ടാണ് എം സ്വരാജ് ഇത് വളരെ വ്യക്തമായി തെളിവ് സഹിതം തുറന്നു കാട്ടിയതു.
ഈ സംഭവമടക്കം നിരവധി അനുഭവങ്ങൾ യു ഡി എഫ് സ്ഥാനാർത്ഥിക്കും കൊറ്റാർക്കുമറിയാമെങ്കിലും അവർ വാ തുറന്നൊരക്ഷരം മിണ്ടില്ല,. കാരണം മേല്പറഞ്ഞ തൃശ്ശൂരിലെ മാധ്യമ സിംഹങ്ങൾ കോപിക്കും. കോപിച്ചാൽ അവർ ഉള്ള വോട്ടു കൂടി ഇല്ലാതാക്കും. അപ്പുറത്തു ബി ജെ പി ക്യാംപിൽ ടെന്റടിച്ച പദ്മജയെ ഇളകി വിടും. പദ്മജ കഴിഞ്ഞ കല കുടുംബ കഥകൾ ടെലിവിഷൻ സീരിയലിലെ കണ്ണുനീർ എപ്പിസോഡ് മാതിരി പറഞ്ഞു തുടങ്ങും. ഒടുവിൽ കെ മുരളിധരന്‌ തൃശൂരിൽ നിൽക്കള്ളിയില്ലാതാകും. അതുകൊണ്ടു തന്നെയാണ് അവർ പാലത്തിലുമെന്ന പോലെ ഇ വിഷയത്തിലും മൗനം പാലിക്കുന്നതും , പണ്ടൊരിക്കൽ സെക്രെട്ടറിയേറ്റിനു മുന്നിൽ വന്നു നിന്നും മാധ്യമപ്രവർത്തകരെ പിത്രുശൂന്യർ എന്ന് വിശേഷിപ്പിച്ച എം സ്വരാജിനോട് അന്ന് അരിശമുണ്ടായിരുന്നു. പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ തൃശൂരിലേതാണ് നടക്കുന്നതെന്ന് കാട്ടി തന്നപ്പോൾ ഇവിടത്തെ മാധ്യമപ്രവർത്തകരിൽ വിരലെണ്ണാവുന്ന ചെറിയ ശതമാനം പേരെങ്കിലും സ്വരാജിന്റെ അന്നത്തെ ആ പ്രയോഗത്തിന് അർഹരാണെന്നു തോന്നിപോകുന്നു. ദേശിയ മാധ്യമങ്ങളെയും, അവയുടെ കേരളത്തിലെ ഉപമാധ്യമങ്ങളെയുമൊക്കെ മൊത്തത്തിൽ വിഴുങ്ങി നിൽക്കുന്ന അംബാനിമാരും, അദാനിമാരും ഉള്ളപ്പോൾ കേരളത്തിലെ ഈ സംഭവമൊക്കെ നിസ്സാരമെന്നു കരുതണം എന്നാശ്വസിക്കുകയാണ് യുഡി എഫ്.

Leave a Reply

Your email address will not be published. Required fields are marked *