Your Image Description Your Image Description
Your Image Alt Text

വയനാട് മണ്ഡലത്തിലെ ബി ജെ പി യുടെ സർപ്രൈസിങ് സ്ഥാനാർഥി കെ സുരേന്ദ്രൻ ചില കാര്യങ്ങൾ വെളുപ്പെടുത്തിയിട്ടുണ്ട്. വയനാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുണ്ടാകാവുന്ന ചില വെളിപ്പെടുത്തലുകൾ. എന്താണവ .ഇത്തവണ താൻ വയനാട് വിജയിക്കുക താനെ ചായയും. വയനാട് യുവമോർച്ച പ്രസിഡന്റെന്ന നിലയ്ക്കാണ് താൻ പൊതുജീവിതം ആരംഭിച്ചതിന്നു. താൻ അവിടുത്തെ പെർമനന്റ് വീസക്കാരനാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയും എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് ടൂറിസ്റ്റ് വീസയിൽ വന്നവരാണെന്ന പരിഹാസവുമായി . അമേഠി ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ സംഭവിച്ചത് ഇത്തവണ വയനാട്ടിൽ ആവർത്തിക്കുമെ ന്നു പ്രവചിക്കുക കൂടി ചെയ്തിരിക്കുന്നു കെ.സുരേന്ദ്രൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധയിലെത്തിയ വയനാട് മണ്ഡലത്തിൽ ഇത്തവണ ബിജെപിക്കായി പോരാടാൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണത്രെ. യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയും എൽഡിഎഫിനായി സിപിഐ നേതാവ് ആനി രാജയും മത്സരിക്കുന്ന മണ്ഡലത്തിൽ, ബിജെപി ആരെ നിർത്തുമെന്ന ആകാംക്ഷ യുടെ ഇടയിലേക്ക് അപ്രതീക്ഷിത സ്ഥാനാർഥിയായി പാർട്ടി സംസ്ഥാന അധ്യക്ഷന്റെ വരവ്. രാഹുൽ ഗാന്ധിയും ആനി രാജയും വിസിറ്റിങ് വീസക്കാരും തന്റേത് സ്ഥിരം വീസയുമാണെന്ന മുനവച്ച പരാമർശവുമായാണ് സുരേന്ദ്രൻ വയനാട്ടിലേക്ക് എത്തുന്നത്.
സുരേന്ദ്രൻ പറയുന്നതിങ്ങനെ. “ഭാരിച്ച ഉത്തരവാദിത്താണ് ഏറ്റെടുക്കുന്നത്. കേരളത്തിൽ വന്നു മത്സരിക്കുന്ന ഐഎൻഡി സഖ്യത്തിന്റെ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ശക്തമായിട്ടുള്ള, ഉജ്വലമായിട്ടുള്ള പോരാട്ടം കാഴ്ചവയ്ക്കുക എന്നതാണ് ലക്ഷ്യം. എനിക്ക് വ്യക്തിപരമായി ഏറെ ബന്ധമുള്ള മണ്ഡലമാണ് വയനാട്. എന്റെ പൊതുജീവിതം ആരംഭിച്ചതുതന്നെ വയനാട്ടിലാണ്. വയനാട്ടിൽ യുവമോർച്ച പ്രസിഡന്റായാണ് ഞാൻ എന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തീർച്ചയായും ഇത് എന്റെ മണ്ണാണ്. ബാക്കി രണ്ടു സ്ഥാനാർഥികളും ടൂറിസ്റ്റ് വീസയിൽ വന്നവരാണ്. എനിക്ക് ഇവിടെ വെളിയനാട്ടിൽ പെർമനന്റ് വീസയാണ്. പാർട്ടിയുടെ മുഴുവൻ കരുത്തുമെടുത്ത് വയനാട്ടിൽ രാഹുൽ ഗാന്ധിക്കും ഐഎൻഡി സഖ്യത്തിനുമെതിരെ മത്സരിക്കും. എന്തൊക്കെ മോഹങ്ങളാണീ സുരേന്ദ്രന്. ഒരു കാര്യത്തിൽ സുരേന്ദ്രനെ സമ്മതിക്കണം. മോഹങ്ങൾ ഒഴിഞ്ഞ നേരമില്ല മൂപ്പർക്ക്. വയനാട്ടിൽ വി ഐ പി സ്ഥാനാർത്ഥിയായി വി വി ഐ പി രാഹുൽ ഗാന്ധിക്കെതിരെയും, സാധാരണ ജനങ്ങളുടെ സ്ഥാനാർഥിയായ ആനിരാജക്കെതിരെയും ഒരേ തരത്തിൽ. ഒരേ ലെവലിൽ, ഒരേ കരുത്തിൽ ഒരേ ടെമ്പോയിൽ തന്നെ പ്രചാരണം നടത്തണം. വോട്ടുകൾ തേടണം. മറിക്കണം. എന്തൊക്കെ ദൗത്യങ്ങളാണ് സ്വപ്നങ്ങളാണ് പാവം സുരേന്ദ്രന്. അപ്പോളാണ് ആരോ സുരേന്ദ്രനെ ഓർമിപ്പിച്ചത് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ എൻഡിഎയ്ക്കായി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് മത്സരിച്ചത്. അന്ന് 78,816 വോട്ടു മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. 2014ൽ 80,712 വോട്ടു ലഭിച്ച സ്ഥാനത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിക്കു വോട്ടു കുറഞ്ഞത്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ മത്സരമെന്ന പ്രതീതി ജനിപ്പിക്കാനാണ് സീറ്റ് ബിഡിജെഎസിൽനിന്ന് ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷനെത്തന്നെ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചതെന്നാണ് വിവരം. നേര്ച്ച കോഴിയെ നൽകാമെന്ന് നേർന്നിട്ടു ഒരു മുട്ടനാടിനെ കൊടുത്ത് പോലെയായി ഇപ്പോളത്തെ വയനാട്ടിലെ അവസ്ഥ. ഇനി ഇപ്പോൾ വോട്ടസ്റർമാർക്കു രാഹുൽ മണ്ഡലത്തിൽ വരുന്നേ ഇല്ല. ഇരാചരണത്തിനു കാണുന്നതേ ഇല്ല എന്ന് പറയാൻ കോട്ടായി. കെ സുരേന്ദ്രനും കേരളത്തിൽ മൊത്തം യാത്ര ചെയ്‌യേണ്ടി വരും. അപ്പോൾ വോട്ടർമാർക്ക് പറയാം രാഹുൽ ഗാന്ധി ഭാരത് പര്യടനത്തിലാണെങ്കിൽ സുരേന്ദ്രനും ഇതാ കേരളം പര്യടനത്തിലാണ്

ഇത്തവണ യു ഡി എഫിലെ ഭോരിഭാഗം സിറ്റിംഗ് എം പി മാറും തങ്ങൾ ഇത്തവണ മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചപ്പോൾ ബി ജെ പി യിൽ നിന്നും ചാംകൂട്ടത്തോടെ ഒരാൾ മാത്രമാണ് താനും ഇത്തവണ മത്സരത്തിനിറങ്ങുന്നില്ല എന്ന് പ്രഖ്യാപിച്ചത്. അത് കെ സുരേന്ദ്രനായിരുന്നു. പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടു പിടിച്ചു വയനാട്ടിൽ രാജുലിനെതിരെ നിർത്തിയിരിക്കുന്നു.
സുരേന്ദ്രൻ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന അധ്യക്ഷ പദവി ഒഴിയുമെന്ൻതുറപ്പാണ്. അപ്പോൾ; . സംഘടനാ തലത്തിലോ ഭരണ സംവിധാനത്തിലോ സുരേന്ദ്രന് അർഹമായ പരിഗണന ഉറപ്പാക്കും എന്നതാണ് . രാജ്യസഭാ എംപി സ്ഥാനവും കേന്ദ്രമന്ത്രിസഭയിൽ അംഗത്വവും ഉൾപ്പെടെ പാർട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.

കോൺഗ്രസിന് വലിയ മേൽക്കൈ ഉള്ള, ബിജെപിക്ക് എട്ടു ശതമാനത്തിൽ താഴെ മാത്രം വോട്ടുവിഹിതമുള്ള മണ്ഡലത്തിലേക്ക് സംസ്ഥാന അധ്യക്ഷനെ ബിജെപി നേതൃത്വം നിയോഗിക്കുന്നത് വ്യക്തമായ ചില മൃഗീയ ലക്ഷ്യങ്ങളോടെയാണ്. വയനാട്ടിൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്കു ലഭിച്ച മൃഗീയ ഭൂരിപക്ഷം കുറയ്ക്കുകയും, അദ്ദേഹത്തെ പ്രചാരണത്തിൽ പരമാവധി വയനാട്ടിൽത്തന്നെ തളച്ചിടുകയുമാണ് പ്രധാന ലക്ഷ്യം. പാവം സുരേന്ദ്രൻ.

 

‘‘ഐഎൻഡി മുന്നണിയിലെ രണ്ട് ഘടകകക്ഷികളാണ് വയനാട്ടിൽ പരസ്പരം മത്സരിക്കുന്നത്. എന്ന് മാത്രമാണ് സി പി ഐ സ്ഥാനാർഥി ആനി രാജെക്കെതിരെ സുരേന്ദ്രന് തത്കാലം പറയാനുള്ള വാക്കുകൾ . രാജുലിനെതിരെയോ പറഞ്ഞാലും തീരാത്ത വാക്കുകൾ.

‘‘കഴിഞ്ഞ 5 വർഷം രാഹുൽ ഗാന്ധി വയനാട്ടിൽ ഒരു വിസിറ്റിങ് എംപിയായിട്ടാണ് പ്രവർത്തിച്ചത്. അദ്ദേഹം അവിടുത്തെ ജനങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ല. ഏറെ വികസന പ്രതിസന്ധിയുള്ള ഒരു മണ്ഡലമാണ് വയനാട്. അവിടെ ജനസംഖ്യയിൽ 20 ശതമാനത്തോളം പേർ ആദിവാസി, വനവാസി വിഭാഗത്തിൽപ്പെട്ടവരാണ്. അവർ ഇന്നും ദുരിതത്തിലാണ്. ആ ജില്ലയ്ക്കായി രാഹുൽ ഗാന്ധി ഒന്നും ചെയ്തിട്ടില്ല. നരേന്ദ്ര മോദി വയനാടിനായി ഒട്ടേറെക്കാര്യങ്ങൾ ചെയ്തു. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ല. അദ്ദേഹം ടൂറിസ്റ്റ് വീസയിലെത്തിയതുപോലെ വയനാട്ടിൽ വന്നു പോകാറാണു പതിവ്.

തുഷാർ വെള്ളാപ്പള്ളി വായനാദി ചതിച്ചിട്ട് പോയത് പോലെ ആകില്ല ഇത്തവണ. ഉറപ്പ്. അതുകൊണ്ടു താനെ ഇത്തവണ കെ സുരേന്ദ്രൻ വയനാട്ടിൽ ചില അത്ഭുതങ്ങൾ സൃഷ്ഠിച്ചേക്കാം

Leave a Reply

Your email address will not be published. Required fields are marked *