Your Image Description Your Image Description
Your Image Alt Text

ചിലതൊക്കെ ശരിയാകുമ്പോൾ ചിലതൊക്കെ ശരിയാകില്ല. അതാണിപ്പോൾ കോൺഗ്രെസ്സിന്റെ കേരളസത്തിലെയും ദേശിയ തലത്തിലെയും അവസ്ഥ
കോൺഗ്രസിന്റെ ദേശിയ തലത്തിലെ അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത് എ ഐ സി സി ക്കു എന്തായാലും അനുഗ്രഹമായി. കാരണം ഏറെ പണച്ചിലവുള്ള ഈ തിരെഞ്ഞെടുപ്പ് കാലത്തു ഉള്ള പണം പാർട്ടിയുടെ അക്കൗണ്ടിൽ തന്നെ കിടക്കും. തിരെഞ്ഞെടുപ്പ് ചിലവുകൾക്കുള്ള പണം അതാതു സ്ഥാനാർത്ഥികൾ പിരിച്ചു ചിലവാക്കിക്കൊള്ളണം എന്നാണ് ഇപ്പോൾ ഹൈക്കമാൻഡ് വിവിധ സംസ്ഥാന കോൺഗ്രസ് ഘടകങ്ങൾക്ക് നൽകിയിട്ടുള്ള അനൗദ്യോഗിക നിർദേശം.

പണം വാരിക്കോരി ചിലവാക്കരുത്. അവശ്യ ചെലവുകൾക്ക് മാത്രം ലഭിക്കുന്ന പണം വിനിയോഗിക്കുക. ഈതുമാർഗത്തിലും ഇങ്ങനെ സ്ഥാനാര്ഥികള്ക്കും തിരെഞ്ഞെടുപ്പ് കമ്മിറ്റികൾക്കും പണം കണ്ടെത്താം.. അല്ലെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ പണ്ട് തൊട്ടെ എ ഐ സി സി ഫണ്ടിംഗ് നോക്കിയല്ല തിരഞ്ഞെടുപ്പുനിറങ്ങുന്നതും ജയിക്കുന്നതും തോൽക്കുന്നതുമൊന്നും. അപ്പോൾ ഇനി മരിച്ചു കുത്തുമെന്നു പേടിപ്പിക്കുന്ന വോട്ടർമാർക്ക് ഒന്നും കിയിട്ടില്ലെന്നർത്ഥം. അങ്ങനെ പാപ്പരായ സ്ഥാനാർത്ഥികളാണ് കോൺഗ്രസ്സിന്റെ എല്ലാ സ്ഥാനാർത്ഥികളും .

പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ പണപ്പിരിവ് നീക്കം. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും നടത്തിയ സമരാഗ്നിയിൽ നിന്നും പിരിച്ച പണം എവിടെ എന്ന ചോദ്യ്രത്തിനു അതിന്ന് അതിന്റേതായ ചെലവ് വന്നിട്ടുണ്ടെന്നാണ് നേതാക്കൾ‌ ചൂണ്ടിക്കാട്ടുന്നത് .

സ്ഥാനാർഥികൾക്ക് ഇത്തവണ എഐസിസിയിൽ നിന്നും പണം ലഭിക്കില്ലെന്ന് ഉറപ്പായി
അതുകൊണ്ട് തിരഞ്ഞെടുപ്പിനു മുൻപ് അടിയന്തര പണപ്പിരിവ് നടത്താൻ കെപിസിസി ആലോചിക്കുന്നു. കൂപ്പൺ അച്ചടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുന്നോട്ടു വച്ചിട്ടുണ്ട്. പക്ഷെ വടകര യിലെ കോൺഗ്രസ് സ്ഥാനാർഥി തന്റെ വഴി തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസത്തെ ഷാഫിയുടെ രചരണം വാടകരയിലോ കേരളത്തിലോ ആയിരുന്നില്ല, ഗൾഫിലായിരുന്നു. കോഴിക്കോട് നിന്നും വിമാനം കയറിയ ഷാഫി പറമ്ബിൽ വോട്ട് തേടിയത് ഗൾഫിലാണ്. യുഎഇയിലും ഖത്തറിലും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാനാണ് ഷാഫി ഗൾഫിലെത്തിയത്. സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശം ഗൾഫിൽ നിന്നുള്ള ഫണ്ടിംഗ്ത്യേ ഉറപ്പാക്കുക താനെ പ്രത്യേക വിമാനം ഉൾപ്പെടെ ഏർപ്പാടാക്കി പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് തീരുമാനം. അങ്ങനെ ഷാഫി തന്റെ തിരെഞ്ഞെടുപ്പ് ചെലവ് കൃത്യമായി ഒപ്പിച്ചിട്ടുണ്ട്. ഇനി ഏതൊക്കെ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇങ്ങനെ ഫണ്ടിംഗ് തേടി കടല് കടക്കുമെന്ന് അടുത്ത ദിവസങ്ങളിലറിയാം.

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഘട്ടത്തിൽ കോൺഗ്രസിനെ കേന്ദ്രംപാപ്പരാക്കിയത് ജനങ്ങൾക്കിടയിൽ സിംപതിക്ക് കാരണമായിട്ടുണ്ട്. അത് കൊണ്ട് പ്രവർത്തകർ ആവേശത്തോടെ പണപ്പിരിവിന് ഇറങ്ങും’ എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ .

ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണം കടുക്കും . തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎമ്മും ബിജെപിയും പണമൊഴുക്കുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത് . ഒപ്പത്തിനൊപ്പം ഭൂരിപക്ഷം മണ്ഡലങ്ങളിലും പ്രചാരണം നടത്താൻ പാർട്ടിക്ക് ആവേശം മാത്രം പോരാ പണം വേണമെന്നാണ് സ്ഥാനാർത്ഥികളുടെ തത്വം .

 

ദേശീയ നേതാക്കൾ സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾ ചുരുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു . ഇതിനു സമാനമാണ് സംസ്ഥാനത്തെ നേതാക്കളുടെയും അവസ്ഥ. 20 നിയോജക മണ്ഡലങ്ങളുടെയും ചുമതല നൽകിയിരിക്കുന്ന നേതാക്കൾക്ക് യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്ക് പണം കണ്ടെത്താൻ പാർട്ടി പ്രയാസപ്പെടുന്നു.
ഒരു സംശയം ഇവിടുത്തെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളിൽ ആരാണ് പാവം ?

, ഒന്നല്ല പത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള സമ്പത്ത് എല്ലാവർക്കുമുണ്ട് , പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പോലെ തന്റെ ഇടുങ്ങിയ കുടുംബ വീട്ടിൽ താമസിക്കുന്ന എത്ര എം എൽ എ മാരുണ്ടിവിടെ. പാർട്ടി ജോയിന്റ് കൗൺസിൽ കെട്ടിടത്തിലെ ഒറ്റമുറിയിലാണ് തന്റെ കിടപ്പ് എന്ന് തിരുവനതപുരം സ്ഥാനാർഥി പാമ്പിൻ രവീന്ദ്രൻ പറഞ്ഞത് മനസിലേക്കോടിവരുന്നു. ഒന്നും രണ്ടുമല്ല കഴിഞ്ഞ നാൽപതു വർഷമായി പന്ന്യൻ രവീന്ദ്രം ഇങ്ങനെയാണ് താമസിക്കുന്നത്. എത്രപേർ അതൊക്കെ മാതൃകയാക്കുന്നുണ്ട്. അപ്പോൾ ഒരൽപം പട്ടിണിയും. ലുബ്‌ദുമൊക്കെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുമാകാം. പക്ഷെ ചിലലൊത്തൊക്കെ ശരിയാകുമ്പോൾ ചിലതൊക്കെ ശരിയാകില്ല എന്നതാണ് സത്യം

Leave a Reply

Your email address will not be published. Required fields are marked *