Your Image Description Your Image Description
Your Image Alt Text

ആരാണീ ഡൽഹിയിലെ പുതിയ യുവ താരം ധനഞ്ജയ് .എന്താണ് ജെ എൻ യു എന്ന ഒരു സർവകലാശാലയിൽ ഇടതു സംഘടനകൾ നേടിയ വിജയത്തിന് ഇത്ര കണ്ടു പ്രാധാന്യം
ഇടത് വിദ്യാർത്ഥി സംഘടനകൾ തകർപ്പൻ വിജയം നേടിയ
ജെഎൻയു വിലെ യൂണിയൻ നേതാവ് ധനഞ്ജയ് ചില്ലറക്കാരനല്ല; മൂന്ന് പതിറ്റാണ്ടിനു ശേഷം പ്രസിഡൻ്റാകുന്ന ദലിത് വിദ്യാർത്ഥി
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജെഎൻയു യൂണിവേഴ്സിറ്റിയിൽ നടന്ന സ്റ്റുഡൻ്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിലാണ് വിവിധ ഇടത് വിദ്യാർത്ഥി സംഘടനകൾ ഒരുമിച്ച് ചേർന്ന് ‘ഐസ’ എന്ന ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലുള്ള മുന്നണി തകർപ്പൻ വിജയം നേടിയത്. ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപിക്ക് നിലമൊരുക്കാനായ ഡൽഹിയിലെ എല്ലാ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെയും സിരാകേന്ദ്രം ജെഎൻയു ആണെന്നാരോപിച്ചാണ് കഴിഞ്ഞ വർഷങ്ങളിൽ തിരഞ്ഞെടുപ്പുകൾ റദ്ദ് ചെയ്തത്.
ണ്
ഐസയുടെ കീഴിൽ എസ്എഫ്ഐ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനകൾ ഒരുമിച്ച് ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ദളിത് വിദ്യാർത്ഥി ജെഎൻയു വിദ്യാർത്ഥി സംഘടനയുടെ തലപ്പത്ത് എത്തുന്നത്. 1996-97 കാലത്ത് ജെഎൻയു സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റായ ബട്ടിലാൽ ബൈരാവയായിരുന്നു ധനഞ്ജയിൻ്റെമുമ്പേ ജെ എൻ യുവിനെ നയിച്ച ദളിത് നേതാവ് . ഇത്തവണ ഐസയുടെ ബാനറിൽ മത്സരിച്ച ധനഞ്ജയ് 922 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എബിവിപി യുടെ ഉമേഷ്ചന്ദ്ര അജ്മീരയെ പരാജയപ്പെടുത്തിയത്. ബീഹാറിലെ പിന്നോക്ക പ്രദേശമായ ഗയയിൽ നിന്നുള്ള ധനഞ്ജയ് പോരാട്ടവീര്യത്തിൻ്റെ പര്യായമാണ്. പരിമിതമായ ജീവിത സാഹചര്യത്തിൽ നിന്ന് ഉയർന്ന മാർക്കോടെയാണ് ജെഎൻയുവിൽ ഗവേഷണത്തിന് ചേർന്നത്. സ്കൂൾ ഓഫ് ആർട്സ് ആൻ്റ് ഏസ്തെറ്റിക്സിൽ പിഎച്ച്ഡിക്ക് പഠിക്കുന്ന ധനഞ്ജയ് സ്വീകരിച്ച നിലപാടുകൾക്കാണ് വിദ്യാർഥികൾ പിന്തുണ നൽകിയത്.

ഫീസ് വർദ്ധനക്കെതിരെ പോരാടിയത് ഇടത് വിദ്യാർത്ഥികൾ മാത്രമായിരുന്നു. വിജയിച്ചുവന്നാൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കും. ക്യാമ്പസിൽ ജല ലഭ്യത ഉറപ്പാക്കും, അടിസ്ഥാന സൗകര്യവികസനത്തിനായി മുന്നിട്ടിറങ്ങും, സ്കോളർഷിപ്പ് വർദ്ധനക്കായി ഇടപെടും എന്നിങ്ങനെയെല്ലാമായിരുന്നു ധനഞ്ജയും ഐസയും നൽകിയ ഉറപ്പുകൾ. എസ്എഫ്ഐ സ്ഥാനാർത്ഥിയും തൃശൂർ ഇരങ്ങാലക്കുട സ്വദേശിയുമായ ഗോപിക ബാബുവാണ് വിജയിച്ചവരിലെ ഏക മലയാളി. കൗൺസിലർ സ്ഥാനത്തേക്കായിരുന്നു ഗോപിക മത്സരിച്ചത്.

രാജ്യം പൊതു തിരഞ്ഞെടുപ്പിൻ്റെ പടിക്കലെത്തി നിൽക്കുമ്പോഴാണ് രാജ്യത്തെ തലയെടുപ്പുള്ള സർവ്വകലാശാലയിലെ തിരഞ്ഞെടുപ്പ് നടന്നത്. ഒന്നല്ല നൂറു കണക്കിന് ചരിത്രങ്ങൾ പേറുന്നതാണ് ജെ എൻ യു

ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ ജനിതകത്തിന്റെ പരിച്ഛേദമാണ് ജവഹർ ലാൽ നെഹ്രു സർവകലാശാല (ജെഎന്‍യു). രാഷ്ട്രീയ, സാമൂഹിക, ശാസ്ത്ര, സാഹിത്യ, സാംസ്കാരിക മേഖലകളുടെ ഉന്നതങ്ങളിലേക്ക് നിരവധി പേരെ വാര്‍ത്തെടുത്ത കാമ്പസാണ് ജെഎന്‍യു. ഇന്ത്യയുടെ സാമൂഹിക‑രാഷ്ട്രീയാന്തരീക്ഷം പ്രക്ഷുബ്ധമോ പ്രക്ഷോഭഭരിതമോ ആയ എല്ലാ കാലത്തും അതിന്റെ അനുരണനങ്ങള്‍ അവിടെയുമുണ്ടായി. അവിടെ നിന്ന് ആവിര്‍ഭവിച്ച് രാഷ്ട്രമാകെ പടര്‍ന്ന പ്രക്ഷോഭങ്ങളുമുണ്ടായി. രണ്ടായിരത്തിന്റെ രണ്ടാം ദശകത്തില്‍ രണ്ടാം പകുതിയില്‍ രാജ്യമാകെ പടര്‍ന്ന ‘ഒക്കുപ്പൈ യുജിസി’ പ്രക്ഷോഭം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ആരംഭിച്ചാണ് രാജ്യത്തെ സര്‍വകലാശാലകളിലേക്കും തെരുവുകളിലേക്കും പടര്‍ന്നത്. 2014ല്‍ അധികാരമേറ്റ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഫീസ് നിരക്കില്‍ വര്‍ധന വരുത്തുന്നതിന് തീരുമാനിച്ചപ്പോഴായിരുന്നു പ്രസ്തുത പ്രക്ഷോഭം രൂപപ്പെട്ടത്. ഗവേഷണത്തിന് പ്രാമുഖ്യമുള്ള ജെഎന്‍യു ആ സമരത്തിന്റെ പ്രഭവകേന്ദ്രമായതിന് കാരണം ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അവിടെയുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ ഭരിച്ചിരുന്നത് എന്നതായിരുന്നു.

ജെഎന്‍യു ചരിത്രത്തില്‍ ഭൂരിഭാഗം കാലത്തും ചുവപ്പിനോടുള്ള അതിന്റെ ആഭിമുഖ്യം കാത്തുപോന്നിട്ടുമുണ്ട്. വലതു വര്‍ഗീയ ശക്തി വർഗീയ ശക്തികൾ എക്കാലത്തും ജെഎന്‍യു വിനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഘട്ടത്തില്‍ ഡല്‍ഹിയിലെ പോരാട്ടങ്ങളെ പ്രചോദിപ്പിച്ച് നിന്ന ജെഎന്‍യുവിനെ ആയുധങ്ങളുമായി ആക്രമിച്ചാണ് സംഘ്പരിവാര്‍ ശക്തികള്‍ പ്രതികരിച്ചത്. മുഖം മറച്ചും വേഷ പ്രച്ഛന്നരുമായെത്തിയായിരുന്നു ആക്രമണം. ഇടതുവിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് അന്ന് പരിക്കേറ്റത്. അതിന് ശേഷവും പലതവണ ആക്രമണങ്ങളും കുപ്രചരണങ്ങളും അഴിച്ചുവിട്ടു. സ്വതസിദ്ധമായ ഇടത്-പുരോഗമന മുഖം മാറ്റുന്നില്ലെന്ന് വന്നപ്പോഴാണ് സര്‍വകലാശാല അധികൃതരെ ഉപയോഗിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ തന്നെ വേണ്ടെന്നുവച്ചത്. 2020, 21 വര്‍ഷങ്ങളില്‍ കോവിഡ് കാരണമാക്കി. പിന്നീടുള്ള വര്‍ഷങ്ങളില്‍ കാരണങ്ങളില്ലാതെ മാറ്റിവച്ചു. AISA യൂണിയൻ പിടിച്ചെടുക്കാമെന്ന് ഉറപ്പായപ്പോള്‍ ഡല്‍ഹി സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പ് നടത്തിയപ്പോഴും ജെഎന്‍യുവിനെ പരിഗണിച്ചില്ല.

എല്ലാ എതിര്‍പ്പുകളെയും നേരിട്ട് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയപ്പോള്‍ എഐഎസ്എഫ്, എസ്എഫ്ഐ, എഐഎസ്­എ, ഡിഎസ്എഫ് എന്നിവയടങ്ങിയ ഇടതു വിദ്യാര്‍ത്ഥി സഖ്യം തന്നെ വിജയക്കൊടി നാട്ടിയിരിക്കുന്നു. അഞ്ഞൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലെ വിജയം. ഇടതുവിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ തന്നെയാണ് മറ്റ് സ്ഥാനങ്ങളില്‍ ഭൂരിപക്ഷവും കരസ്ഥമാക്കിയത്.

വിദ്യാഭ്യാസരംഗമാകെ സ്വകാര്യവല്‍ക്കരിക്കുകയും കാവിവല്‍ക്കരിക്കുകയും ചെയ്യുന്നതിനും വര്‍ഗീയവല്‍ക്കരണത്തിലൂടെ രാജ്യാധികാരം ഉറപ്പിക്കുവാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ കലാപം കൊള്ളുന്ന കാമ്പസുകളില്‍ പ്രധാനപ്പെട്ടതാണ് ജെഎന്‍യു. അവിടെ ഇപ്പോഴും ചുവപ്പിന്റെ നിലനില്പ് നേരിട്ടു കാണാം. ഇന്ത്യ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ഈ കെട്ടകാലത്ത് ജെഎന്‍യു പ്രകാശിപ്പിക്കുന്നത് പ്രതീക്ഷയുടെ ചുവപ്പ് തരംഗങ്ങളാണ്

Leave a Reply

Your email address will not be published. Required fields are marked *