Your Image Description Your Image Description

നാവെടുത്താൽ വി. ഡി. സതീശൻ കേരള സർക്കാരിനെ കുറ്റപ്പെടുത്തി നടക്കുന്നതെന്തിനാണ്? കേരളം അപ്രാപ്യമാണെന്നും മുടിഞ്ഞു പോട്ടെ എന്നും സതീശൻ കരുതുന്നുണ്ടോ? കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കു മുഴുവൻ ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നു പേരിട്ട് മോദിയുടെ പടം ഒട്ടിച്ചാലേ ഹെൽത്ത് ഗ്രാൻ്റ് തരൂ എന്ന നാലാം കിട രീതി ബിജെപി സർക്കാർ സ്വീകരിച്ചപ്പോൾ സതീശനും കോൺഗ്രസും കമാന്നു മിണ്ടാഞ്ഞതെന്താ ? റേഷൻ കടകളിൽ മോദിയുടെ പടം വച്ച ബാനർ കെട്ടണമെന്നും സെൽഫി പോയിന്റ് സ്ഥാപിക്കണമെന്നും പറഞ്ഞപ്പോൾ എന്തെ സതീശൻ കേട്ടമട്ട് ഭാവിക്കാഞ്ഞത് ?

കേരളത്തിന് അവകാശപ്പെട്ട വായ്പ കിട്ടണമെങ്കിൽ നിങ്ങൾ കോടതിക്കേസ് പിൻവലിക്കണം എന്ന കേട്ടു കേൾവിയില്ലാത്ത വർത്തമാനം പറഞ്ഞപ്പോൾ സതീശൻ എവിടെയായിരുന്നു ? ഇവിടത്തെ സകല സർവ്വകലാശാലകളിലും RSS നോമിനികളെ പ്രതിഷ്ഠിക്കാൻ സംഘി ഗവർണർക്ക് സതീശൻ ചൂട്ടു പിടിക്കുന്നതെന്തിനാണ്?

നിയമസഭ പാസാക്കിയ ബില്ലുകൾ നിയമസഭയുടെ സ്വത്തല്ലേ? നിയമ സഭയുടെ സൃഷ്ടിയായ ബില്ലുകൾ വളഞ്ഞ വഴിയിൽ RSS സർക്കാർ അട്ടിമറിക്കുമ്പോൾ സതീശൻ അതിന് ഓശാന പാടുന്നതെന്തിനാണ്?
വരൾച്ച നേരിടുന്നതിനുള്ള പണം നൽകാത്തതിനെതിരെ കർണാടക സർക്കാർ ബിജെപി സർക്കാരിനെ സുപ്രീം കോടതി കേറ്റിയത് സതീശൻ അറിഞ്ഞോ?

കേരളത്തിൻ്റെ അവകാശങ്ങൾക്കായി കേസുകൊടുക്കുന്നതിനെ സുരേന്ദ്രനെ പോലെ സതീശൻ എതിർക്കുന്നതെന്തിനാണ്? RSS ൻ്റെ B ടീമായി കോൺഗ്രസിനെ അധ പതിപ്പിച്ച ആളായി സതീശനെ ചരിത്രം വിലയിരുത്തും.

ഇല്ലെങ്കിൽ ത്രിപുരയിൽ പോലെ ഗുജറാത്തിലെപോലെ മഹാരാഷ്ട്രയിലെപോലെ പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ പോയതുപോലെ ഇവിടെ സതീശനും അങ്ങനെ വല്ല പ്ലാനുമുണ്ടോ ? സംശയം കൊണ്ട് ചോദിച്ചുപോയതാ ,

സതീശന്റെ സന്തത സഹചാരികളൊക്കെ ബിജെപിയിലേയ്ക്ക് കൂടുമാറി , അതായത് ഐ ഗ്രൂപ്പുകാരാണ് കൂടുതലും അങ്ങോട്ട് പോയത് , അവരൊക്കെ സതീശന്റെ അറിവോട് കൂടിയാണോ പോയത് , ഒരു സംശയമാ . ഒന്ന് ആലോചിച്ചു നോക്ക് , ബിജെപിയിൽ ചേക്കേറിയ കോൺഗ്രസ്സുകാരെല്ലാം ഐ ഗ്രൂപ്പുകാരാണ് . അല്ലേ ?

ഇനി പോകാൻ നിൽക്കുന്നവരും ഐ ഗ്രൂപ്പുകാരാണ് . അതുകൊണ്ടുള്ള സംശയമാണ് , മുൻ എം പിയും , മുൻ മന്ത്രിയും , കെ പി സി സി വൈസ് പ്രസിഡന്റുമെല്ലാം കരുണാകരൻ ഗ്രൂപ്പുകാരും , മനസാക്ഷി സൂക്ഷിപ്പുകാരുമാണ് .

Leave a Reply

Your email address will not be published. Required fields are marked *