Your Image Description Your Image Description

ബിജെപി സീറ്റു കൊടുക്കാഞ്ഞ മേജർ രവി കട്ട കലിപ്പിൽ . എറണാകുളത്ത് മത്സരിക്കാൻ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മേജർ രവി അതിനുള്ള പണിപ്പുരയിലായിരുന്നു . അദ്ദേഹത്തോട് കഴിഞ്ഞ മാസം കേന്ദ്ര നേതൃത്വം മത്സരിക്കാൻ പറ്റുമോന്ന് അഭിപ്രായം ചോദിച്ചിരുന്നുവെന്നും , സമ്മതം മൂളിയെന്നും രവി തന്നെ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു .

കേന്ദ്ര നേതൃത്വം സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയപ്പോൾ എറണാകുളത്ത് രവിയുടെ പേരുണ്ടായിരുന്നുവെന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തിയത് . അവസാന ലിസ്റ്റിൽ ഒഴിവായതിൽ ആരൊക്കെയോ പിന്നിൽ കളിച്ചുവെന്നാണ് അദ്ദേഹം പറയുന്നത് .

സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതിൽ നിരാശയില്ലെന്ന് മേജർ രവി പറയുന്നുണ്ടെങ്കിലും കടുത്ത നിരാശയാണ് അദ്ദേഹത്തിനുള്ളത് . പാർട്ടി തീരുമാനം ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു.

താൻ എന്താണെന്ന് എറണാകുളത്തെ ജനങ്ങൾക്ക് അറിയാം. സ്ഥാനാർത്ഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാർത്ഥി ആയാലും വികസനമാണ് പ്രധാനം. ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാകുമെന്നും മേജർ രവി പറഞ്ഞു.

പക്ഷെ അദ്ദേഹത്തെക്കുറിച്ചു ഒരു മുതിർന്ന ബിജെപി നേതാവ് തന്നെ പറഞ്ഞത് , ഒരിടക്കാലത്ത് പാർട്ടിയെയും നേതാക്കളെയും പരിഹസിച്ചു ഇറങ്ങിപ്പോയ ആളാണെന്നാണ് . ഇയാളെ എങ്ങനെ വിശ്വസിക്കുമെന്നും കൂട്ടിച്ചേർത്തു . അപ്പോൾ ഇയാൾ ഒരിക്കലും സ്ഥാനാർത്ഥിയാകാൻ സാധ്യതയില്ലെന്ന് രവിക്ക് തന്നെയറിയാം , അതുകൊണ്ടാണ് ഒരു മുഴം മുന്നേയെറിഞ്ഞത് .

രവിയല്ലാതെ വേറെ ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നില്ല . മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പറഞ്ഞപ്പോഴും പലരും ഒഴിഞ്ഞുമാറിയതല്ലാതെ സ്ഥാനാർത്ഥിയാകുമെന്നാരും തെളിച്ചു പറഞ്ഞില്ല .
രവി വിചാരിച്ചാൽ എറണാകുളത്ത് വലിയ സ്വതീനമൊന്നും ചെലുത്താൻ സാധിക്കില്ലെന്ന തിരിച്ചറിവാണ് അയാളെ നേതൃത്വം ഒഴിവാക്കിയത് .

വലിയ ഡയലോഗൊക്കെ കാച്ചുന്ന രവിയുടെ ശത്രു അദ്ദേഹത്തിന്റെ നാവ് തന്നെയാണ് . അദ്ദേഹത്തെയൊന്നും മേയിച്ചുകൊണ്ട് നടക്കാൻ സംസ്ഥാന അധ്യക്ഷന് സാധിക്കില്ല . ഈ തിരിച്ചറിവും ബിജെപി സംസ്ഥാന നേതാക്കൾക്കുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *