Your Image Description Your Image Description

സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൂടുമാറ്റം . ഇക്കുറി ബിജെപിയിൽ നിന്നുമാണ് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ സിപിഎമ്മിലെത്തിയത് . ആറ്റിങ്ങലിൽ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 36 പേര്‍ ബിജെപി ബന്ധമുപേക്ഷിച്ച്‌ സിപിഐ എമ്മിനൊപ്പം ചേര്‍ന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു.

ബിജെപി മണ്ഡലം ഭാരവാഹികള്‍, യുവമോര്‍ച്ച മണ്ഡലം ഭാരവാഹികള്‍, ബൂത്ത് പ്രസിഡന്റ്മാര്‍, ബൂത്ത് കമ്മിറ്റി ഭാരവാഹികള്‍, വക്കം പഞ്ചായത്തിലെ 10 പ്രധാന നേതാക്കള്‍ എന്നിവരുള്‍പ്പെടെയാണ് ബിജെപിയില്‍ നിന്നും സിപിഐഎമ്മിലേക്കെത്തിയത്.

നേതാക്കളും പ്രവർത്തകരും മാത്രമല്ല , ആറ്റിങ്ങല്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരും സിപി എമ്മിനൊപ്പമെത്തി. ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലനാട് ശശി പാര്‍ട്ടി വിട്ട് സിപിഐഎമ്മിന് ഒപ്പം ചേര്‍ന്നിട്ട് അധികനാളായില്ല .

ആറ്റിങ്ങല്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വി. ജോയ് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ബിജെപി നേതാവ് പാർട്ടിവിട്ട് സിപിഎമ്മിൽ ചേർന്ന വിവരം പങ്കുവച്ചത്. വി. ജോയിയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു കൊണ്ടാണ് കര്‍ഷകമോര്‍ച്ചയുടെ മുന്‍ ജില്ല സെക്രട്ടറി കൂടിയായ നെല്ലിനാട് ശശി നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്തിലെയും ജില്ലയിലെയും ബിജെപി നേതാക്കള്‍ പിന്തുടര്‍ന്ന് വരുന്ന സ്വജനപക്ഷപാതത്തിലും, ബിജെപി വെച്ച് പുലര്‍ത്തുന്ന രാജ്യവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് നെല്ലിനാട് ശശി പറഞ്ഞു. തന്നോടൊപ്പം കൂടുതല്‍ പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അന്നേ നെല്ലിനാട് ശശി പറഞ്ഞിരുന്നു .

ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹിയുമായിരുന്ന എ കെ നസീര്‍ സിപിഎമ്മില്‍ ചേർന്നിട്ടും അധികനാളായില്ല . സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച നസീറിനെ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എകെജി സെന്ററില്‍ വച്ച് ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത് .

കോണ്‍ഗ്രസ് നേതാക്കള്‍ വര്‍ഗീയതയുടെ പാളയത്തിലേക്ക് ചേര്‍ന്നുകൊണ്ടിരിക്കുമ്പോൾ സിപിഎം അതിനെ ചെറുക്കുകയാണ് . ന്യൂനപക്ഷങ്ങളോട് ബിജെപി നല്ല രീതിയിലല്ല പെരുമാറുന്നതെന്നും അതിനാലാണ് പാര്‍ട്ടി വിടുന്നതെന്നുമാണ് എ കെ നസീര്‍ പറഞ്ഞത് .

ഏതായാലും നമ്മൾ കാണേണ്ട ഒരു കാര്യം ബിജെപി വിടുന്ന നേതാക്കളും പ്രവർത്തകരും കൂടുതലും സിപിഎമ്മിലേയ്ക്കാണ് വരുന്നത് . മറ്റൊരു പാർട്ടിയിലും പോകുന്നതായി കാണുന്നില്ല . അതെ സമയം മറ്റു പാർട്ടികളിൽ നിന്നൊക്കെ നേതാക്കൾ പോകുന്നത് ബിജെപിയിലേയ്ക്കും .

Leave a Reply

Your email address will not be published. Required fields are marked *