Your Image Description Your Image Description

അയ്യോ , പാവം കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് ചെലവുകൾക്ക് പണമില്ല , വോട്ടർമാർ വോട്ടിനൊപ്പം , നോട്ടും കൊടുക്കണം . എങ്കിലേ തെരഞ്ഞെടുപ്പ് ചിലവുകൾ നടത്താനൊക്കൂ , കഷ്ടം , പാപ്പരായ സ്ഥാനാർത്ഥികളാണ് കോൺഗ്രസ്സിന്റെ എല്ലാ സ്ഥാനാർത്ഥികളും .

അതുകൊണ്ട് തിരഞ്ഞെടുപ്പിനു മുൻപ് അടിയന്തര പണപ്പിരിവ് നടത്താൻ കെപിസിസി ആലോചിക്കുന്നു. കൂപ്പൺ അച്ചടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുന്നോട്ടുവച്ചുവെന്ന് പറയപ്പെടുന്നു .

‘കോൺഗ്രസിനെ തകർക്കാൻ ദേശീയതലത്തിൽ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗാമായാണ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഇത് സാധാരണക്കാരായ ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. സംഘടന വലിയതോതിലുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഘട്ടത്തിൽ ഇത് ജനങ്ങൾക്കിടയിൽ സിംപതിക്ക് കാരണമായിട്ടുണ്ട്. പ്രവർത്തകർ ആവേശത്തോടെ പണപ്പിരിവിന് ഇറങ്ങും’ നേതാക്കന്മാരുടെ അഭിപ്രായമാണ് .

കൂടിയാലോചനകൾക്ക് ശേഷമാകും ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് . പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ ഈ നീക്കം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎമ്മും ബിജെപിയും പണമൊഴുക്കുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത് . ഒപ്പത്തിനൊപ്പം ഭൂരിപക്ഷം മണ്ഡലങ്ങളിലും പ്രചാരണം നടത്താൻ പാർട്ടിക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണം കടുക്കും .

അത്തരമൊരു സാഹചര്യത്തിൽ പൊതുജനങ്ങളിൽ നിന്നും പണം സമാഹരിക്കാതെ മറ്റു മാർഗങ്ങളില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം . എത്ര രൂപയുടെ കൂപ്പണുകൾ അടിക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല , അതുടൻ തീരുമാനിക്കും .

ദേശീയ നേതാക്കൾ സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾ ചുരുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു . ഇതിനു സമാനമാണ് സംസ്ഥാനത്തെ നേതാക്കളുടെയും അവസ്ഥ. 20 നിയോജക മണ്ഡലങ്ങളുടെയും ചുമതല നൽകിയിരിക്കുന്ന നേതാക്കൾക്ക് യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്ക് പണം കണ്ടെത്താൻ പാർട്ടി പ്രയാസപ്പെടുന്നു.

സ്ഥാനാർഥികൾക്ക് ഇത്തവണ എഐസിസിയിൽ നിന്നും പണം ലഭിക്കില്ലെന്ന് ഉറപ്പായി . പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും നടത്തിയ സമരാഗ്നിയിൽ നിന്നും പിരിച്ച പണത്തിന് അതിന്റേതായ ചെലവ് വന്നിട്ടുണ്ടെന്നാണ് നേതാക്കൾ‌ ചൂണ്ടിക്കാട്ടുന്നത് .

ഏതായാലും പാപ്പരായ സ്ഥാനാർത്ഥികളേയും നേതാക്കന്മാരേയും സഹായിക്കേണ്ടത് ഇവിടുത്തെ ഓരോ വോട്ടര്മാരുടെയും കടമയാണ് . ഉത്തരവാദിത്തമാണ് . ഇല്ലെങ്കിൽ അവരെങ്ങനെ ഇലക്‌ഷൻ പ്രവർത്തനം നടത്തും ?

വോട്ട് കൊടുത്ത് ജയിപ്പിച്ചാൽ മാത്രം മതിയോ ? അവർക്ക് ഉണ്ണാനും ഉടുക്കാനും യാത്ര ചെയ്യാനുമൊക്കെ പൈസ വേണ്ടേ ? എല്ലാം അപ്പാവികളാണ് , അത്തപ്പാടികളാണ് , ഉടുതുണിക്ക് മറുതുണി ഇല്ലാത്തവരാണ് . പോക്കറ്റിൽ കാശില്ലെങ്കിൽ അന്ന് പട്ടിണിയാ .

ഒന്നാമത് കടുത്ത ചൂട് . അതിന്റെ കൂടെ കാശുംകൂടിയില്ലെങ്കിൽ എങ്ങനെ വെള്ളം കുടിക്കും ? വെള്ളം കുടിച്ചില്ലെങ്കിൽ തളർന്നുവീഴില്ലേ ? ജയിച്ചു കഴിഞ്ഞു പാർലമെന്റിൽ പോകേണ്ടതാ . ഏതായാലും വോട്ടർമാർ കനിയണം . കനിഞ്ഞെങ്കിലെ പറ്റൂ .

എനിക്കൊരു സംശയം , നിങ്ങൾക്ക് ഒരു ഉളിപ്പുമില്ലേ സഹോദരങ്ങളേ ? അത്രയ്ക്ക് ഗതികേടാണെങ്കിൽ ഒരു തോർത്തും വിരിച്ചു റോഡിലിരുന്നാൽ നല്ല തുക കിട്ടും , വോട്ടർമാരെ തേടി നടക്കുകയും വേണ്ടാ , ഇവിടുത്തെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളിൽ ആരാണ് പാവം ?

ആ ലിസ്റ്റൊന്നു പുറത്തുവിടാമോ ? വെല്ലുവിളിക്കുന്നു , ഒന്നല്ല പത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള സമ്പത്ത് എല്ലാവർക്കുമുണ്ട് , അവരവരുടെ കാര്യം മാത്രം നോക്കുന്ന അവരെ ഇങ്ങനെയും പൊതുസമൂഹത്തിൽ ആക്ഷേപിക്കരുത് .

നിങ്ങൾ നേതാക്കന്മാർക്ക് യാത്ര ചെയ്യാനും താമസിക്കാനും , ഭക്ഷണം കഴിക്കാനും വകയില്ലാത്ത എത്രപേരുണ്ട് ? നിങ്ങൾക്കതിനൊക്കെ അത്താഴപ്പട്ടിണിക്കാരായ വോട്ടർമാർ തരാണോ ? പട്ടിണികിടന്ന് എല്ലുമുറിയെ പണിയെടുത്ത് കുടുംബം പോറ്റാൻ പാടുപെടുന്നവർ നിങ്ങൾക്ക് സ്റ്റാർ ഹോട്ടലുകളിൽ ഏ സി റൂമുകളിൽ താമസിച്ചു ആഡംബര കാറുകളിൽ യാത്ര ചെയ്ത് മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചു സുഖിക്കുന്നതിന് പണം തരണം അല്ലേ ? നാണമില്ലേ നിങ്ങൾക്ക് ? അൽപ്പമെങ്കിലും ഉളിപ്പുണ്ടെന്നാ കരുതിയിരുന്നത് , അതില്ലാന്നിപ്പോൾ മനസ്സിലായി .

Leave a Reply

Your email address will not be published. Required fields are marked *