Your Image Description Your Image Description
Your Image Alt Text

നേതാക്കന്മാരുടെ കൂടുമാറ്റം തുടരുന്നു , ഇക്കുറി സിപിഐ നേതാവ് ബിജെപിയിലേക്കല്ല , കോൺഗ്രസ്സിലേക്കാണ് പോയത് . ബിജെപിയിലേയ്ക്ക് പോയില്ലല്ലോ , പാർട്ടി മാറിയെങ്കിലും സിപിഐ യുടെ അഭിമാനം രക്ഷിച്ചു .

സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്‌ദുൾ ഷുക്കൂർ കോൺഗ്രസിലേയ്ക്ക് പോയതുകൊണ്ട് സൈബർ ഇടങ്ങളിലോ പാർട്ടി കേന്ദ്രങ്ങളിലോ മറ്റ് മാധ്യമങ്ങളിലോ വലിയ ചർച്ച വന്നില്ല , അതെ സമയം ബിജെപിയിലോട്ടായിരുന്നു കൂടുമാറ്റമെങ്കിൽ എന്തെല്ലാം പുകിലുണ്ടാകുമായിരുന്നു .

സിപിഐ നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് പാർട്ടി ജില്ലാ കൗൺസിൽ അംഗം കൂടിയായ ഷുക്കൂർ രാജിവച്ചത്. ഷുക്കൂറിന് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ചുമതല നൽകിയിരുന്നു. സിപിഐ വിട്ട ഷുക്കൂർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു .

സിപി ഐ ജില്ലാനേതൃത്വമോ കീഴ് ഘടകങ്ങളോ ഒന്നും , ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. സിപിഐയുടെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായും പതിനാല് വർഷത്തോളം സിപിഐ പത്തനംതിട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും ഷുക്കൂർ പ്രവർത്തിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എട്ട് പഞ്ചായത്തുകളുടെ ചുമതലയായിരുന്നു ഷുക്കൂറിന് നൽകിയിരുന്നത്. പാർട്ടിയുമായി പിണങ്ങിയ ഷുക്കൂർ കുറച്ച് ദിവസമായി അവധിയിലായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിലുണ്ടായ തർക്കമാണ് പാർട്ടിയുമായി ഇടയാൻ കാരണമായത്.

സംഘടനയുമായുള്ള വിയോജിപ്പാണ് പാർട്ടി വിടുന്നതെന്ന് അബ്‌ദുൾ ഷുക്കൂർ പറഞ്ഞു. ‘പ്രവർത്തിക്കാൻ മികച്ചത് കോൺഗ്രസാണ്. നേതാക്കൾ അടക്കം കൂടുതൽ പ്രവർത്തകർ കോൺഗ്രസിലേയ്ക്ക് വരും. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വലിയ വിജയം നേടുമെന്നും ‘ഷുക്കൂർ വ്യക്തമാക്കി.

ബിജെപിയിൽ പോകുന്നവർ മുഖസ്തുതിയ്ക്ക് ബിജെപി സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് തള്ളുന്നതുപോലെയല്ല ഷുക്കൂർ പറഞ്ഞത് . ഷുക്കൂറിനെ പോലെയുള്ള ഒരാൾക്ക് മണ്ഡലത്തിന്റെ പൾസറിയാം , താഴെ തട്ടിൽ പ്രവർത്തിച്ചു പരിചയമുണ്ട് .

ഒരു കമ്യുണിസ്റ്റ് കാരന് തെരഞ്ഞെടുപ്പ് പ്രവർത്തനത്തെക്കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ . ഷുക്കൂർ പാർട്ടിവിട്ടത് സിപിഐ യ്ക്ക് ഒരു ഷീണം തന്നെയാണ് . പണ്ടേ ദുർബല പിന്നെ ഗർഫിണിയുമെന്ന് പറയുന്നത് പോലെയാ സിപിഐ .

വംശനാശം വന്നുകൊണ്ടിരിക്കുന്ന പാർട്ടിയാണ് ഇന്ന് സിപിഐ . ഉള്ളത് കൊഴിഞ്ഞു പോകാതെ നോക്കുന്നതിന് പകരം ഉള്ളവരെ പറഞ്ഞുവിടുന്ന നയമാണ് ഇപ്പോൾ സിപിഐ യ്ക്കുള്ളത്. പറയാതിരിക്കാൻ നിർവ്വാഹമില്ല .

Leave a Reply

Your email address will not be published. Required fields are marked *