Your Image Description Your Image Description
Your Image Alt Text

ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണ പദ്ധതിയായ ഹൃദയസ്‌പർശം കൊല്ലത്ത് വിപ്ലവകരമായി എട്ടാം വർഷത്തിലേയ്ക്ക് കടന്നു . 2,555 ദിവസങ്ങൾ കൊണ്ട് 54 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്‌തുവെന്നാണ് ഡിവൈഎഫ്‌ഐ അറിയിച്ചത് .

ഇതനുസരിച്ച് ദിവസം ശരാശരി 2,000 പൊതിച്ചോർ എന്ന നിലയിൽ വിതരണം ചെയ്യാൻ സാധിച്ചു. കഴിഞ്ഞ ഏഴ് വർഷമായി ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുകൾ വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ എന്ന നാലക്ഷരം ഈ നാടിന്റെ സ്‌നേഹമായി മാറിയെന്നാണ് ചിന്ത ജെറോം പറഞ്ഞത്.

‘ജില്ലാ ആശുപത്രിയിലേക്ക് പൊതിച്ചോർ എന്ന ആവശ്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ വീടുകളിൽ എത്തുമ്പോൾ, കുടുംബാംഗങ്ങൾ ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഒന്നും നോക്കാതെ ആവശ്യപ്പെടുന്നതിലും കൂടുതൽ പൊതിച്ചോറുകൾ തയ്യാറാക്കി കാത്തിരിക്കാറുണ്ട്.

ഡിവൈഎഫ്‌ഐ യുടെ മാതൃകാപരമായ സന്നദ്ധ പ്രവർത്തനത്തിന്റെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി പൊതിച്ചോർ വിതരണം മാറി. എതിർ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാർ പോലും ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണം നോക്കൂ. അതുകണ്ട് പഠിക്കൂ എന്ന് അവരുടെ യുവജന സംഘടനാ പ്രവർത്തകരോട് പറയാറുണ്ട്.

വിനയത്തോടെ ഡിവൈഎഫ്‌ഐ ഈ സ്‌നേഹം ഏറ്റുവാങ്ങുന്നു. രോഗികൾക്ക് രക്തം ആവശ്യം വരുമ്പോൾ ഓടിയെത്തിയും ആംബുലൻസ് എത്തിച്ചും ഡിവൈഎഫ്‌ഐ രോഗികൾക്കൊപ്പമുണ്ട്. മറ്റൊന്നും ആഗ്രഹിച്ചല്ല ഇതെല്ലാം ചെയ്യുന്നത്. നിങ്ങളുടെ പുഞ്ചിരി മാത്രം മതിയെന്നും കഴിഞ്ഞ ഏഴ് വർഷമായി അത് ആവോളം ലഭിച്ചിട്ടുണ്ടെന്നും വെന്നും പിന്ത ജെറോം കൂട്ടിച്ചേർത്തു.

ഇതൊക്കെയാണെങ്കിലും കൊല്ലത്തെ ഈ പൊതിച്ചോർ വിതരണം ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു പരിപാടി തന്നെയാണ് . എന്ത് പ്രതിസന്ധിയുണ്ടായാലും കൃത്യമായി പൊതിച്ചോർ ആശുപത്രികളിലെത്തും . രോഗികളും കൂട്ടിരിപ്പുകാർക്കും കാത്തുനിന്നാണ് ഇത് വാങ്ങുന്നത് .

ജില്ലാ ആശുപത്രിയിൽ 12 മണിയാകുമ്പോഴേയ്ക്കും പൊതിച്ചോറിനായി കാത്തുനിൽക്കുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും നമുക്ക് കാണാം . അവിടെ കോടിയുടെ നിറമില്ല , രാഷ്ട്രീയമില്ല , ജാതിയില്ല , മതമില്ല , പൊതിച്ചോർ വാങ്ങുന്നവരും അത് കൊടുക്കുന്നവർക്കും ഒറ്റ ചിന്തയെയേയുള്ളു , സഹോദരന്റെ , സഹോദരിയുടെ , അച്ഛന്റെ , അമ്മയുടെ വിശപ്പ് മാറണം .

ഡി വൈ എഫ് ഐ ക്കാരോട് ഒരപേക്ഷയേയുള്ളു , നിങ്ങൾ ഏറ്റെടുത്ത ഈ ദൗത്യം ഇവിടെ മുറിക്കരുത് , ദിവസേന ആയിരങ്ങളുടെ വിശപ്പകറ്റുന്ന ഈ ദൗത്യം തുടരണം , അതിന്റെ നന്മ നിങ്ങൾക്കുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *