Your Image Description Your Image Description
Your Image Alt Text

കോട്ടയം: പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് വളപ്പിൽ ഉദ്യോഗസ്ഥർ കഞ്ചാവ് ചെടി നട്ടു വളർത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ വിവരം ലഭിച്ചതനുസരിച്ച് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ എരുമേലി റേഞ്ച് ഓഫിസർ ഈ വിവരം പ്ലാച്ചേരി വനം വകുപ്പ് ഓഫിസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസറുമായി നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. കഞ്ചാവ് ചെടികൾ നട്ടു വളർത്തിയതായി അറിഞ്ഞശേഷം താൻ തന്നെ അത് ജീവനക്കാരെ കൊണ്ട് നശിപ്പിച്ചു കളഞ്ഞതായി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഫോൺ സംഭാഷണത്തിൽ സമ്മതിക്കുന്നു‍ണ്ട്. ഈ വിവരം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ, റേഞ്ച് ഓഫിസറിനോട് പറയാത്തത്, ഓഫിസിൽ എത്തിയപ്പോൾ റേഞ്ച് ഓഫിസർ തിരക്കിലായിരുന്നതുകൊണ്ടാണെന്നും ഫോൺ സംഭാഷണത്തിലുണ്ട്.

പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് വളപ്പിൽ 40 ഗ്രോബാഗുകളിലായി രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്റ്റേഷനിൽ കഞ്ചാവ് ക‍ൃഷി നടത്തുന്നുവെന്ന വിവരമാണ് നേരത്തെ പുറത്തുവന്നത്. പരിശോധന സംഘം എത്തുമ്പോഴേക്കും ഗ്രോബാഗിലുണ്ടായിരുന്ന കഞ്ചാവ് ചെടികള്‍ നശിപ്പിച്ച നിലയിലായിരുന്നു. എന്നാലും അതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. കഞ്ചാവ് കൃഷി നടത്തിയെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ സമ്മതിക്കുന്ന വിഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണവും പുറത്തായത്.

 

Leave a Reply

Your email address will not be published. Required fields are marked *